ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപ്പൂമ്പൊയ്കയ്ക്കരികിൽമുഴുകിൻ-
- കൂട്ടമാർത്തം കുഴറ്റും
പുഷ്പാരാമക്ഷിതിരുഹഘടാ-
- രുദ്ധഘർമ്മാംശുതാപം
ദൃപ്യദ്ദന്താവളകടകടീ-
- ഘൃഷ്ടമാണിക്കവപ്രം
ശില്പശ്രീ ചേർന്നുയര വിലസും
- ഗോപുരാംലിംഗിതാഭ്രം. 35
ചാലപ്പൊന്നിൻകൊടിമുകളിൽ നി-
- ന്റൂയലാടും പതാക-
ഞ്ചാലോകത്തിന്നിടയിലുമിഴും
- ധൂപസൗരഭ്യസാരം
നാനാവാദ്യധ്വനിമുഖരിതം
- ശാർങ്ഗപാണേർന്നിവാസ-
സ്ഥാനം പ്രാപ്യ പ്രണമശിരസാ-
- നീ തദീയം പദാബ്ജം. 36
ഉച്ചക്കാലത്തവിടെ വടിവിൽ-
- ച്ചെന്റു സോപാനപാർശ്വേ
തിഷ്ഠന്തീനാം കുവലയദൃശാം
- ദേവപൂജാവസാനേ
പൃഥ്വീദേവേശ്വരകരതലോ-
- ന്മുക്തതീർത്ഥാംബുസിക്തം
വക്ത്രം ഭാതിപ്രതിനവസുധാ-
- സ്യന്ദി വെൺതിങ്കൾ പോലെ. 37
വമ്മേന്നാട്ടെപ്പഥി[1] പുനരതി-
- ക്രമ്യ പോവോരു നേരം
മമ്മാ! കാണാമതികുടിലധീ-
- സങ്കടം വെൺകിടങ്ങ്[2]