ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപ്പോൾക്കേൾക്കാമവിടെയൊരിട-
- ത്തന്തരാ മാറ്റൊലിക്കൊ-
ണ്ടഭ്രധ്വാനോദ്ഭടവെടി നിഷാ-
- ണാരവാഭോഗഭീമം
ഏറാനാടാർന്നിതമെഴുമിളം-
- കൂറു തന്നാഴിയക്കോ-
ട്ടേറ ത്രാസാവഹമസുഹൃദാ-
- മെമ്മിളാർക്കാർത്തിഹാരി. 49
നാടും വീടും നിരവധി തക-
- ർത്തിട്ടു താന്മുന്നു നോക്കി-
ക്കൂടുന്നേരം പെരികളിയരാർ-
- വാങ്ങിനാ വമ്പു കാട്ടി
കൂടക്കൂടത്തപനവിഗമേ കൂത്ത
- മിന്നാമിനുങ്ങിൻ
കീടച്ഛായാം തടവിന രിപുൻ
- പിന്നെയും ജേതുകാമം. 50
തീവച്ചെല്ലാപ്പുറവുമടലാർ-
- ക്കോട്ട ചുട്ടംബരേ പോയ്-
ത്താവിപ്പൊങ്ങും പൊടിനികരമാ-
- ദിഗ്വധൂകേശബന്‌ധേ
ശ്രീമൽ കീർത്തിപ്പുതുമലർ തൊടു-
- ക്കിൻറ തൃക്കൈയ്യിൽ വച്ചി-
പ്പാർമുട്ടെത്താങ്ങിന നെടുവിരി
- പ്പിൽത്തകും വീരസിംഹം. 51
ഉർവ്വീപാലോത്തമമുടമയിൽ
- ക്കാണ്‌ക, കണ്ടാലുപാന്തേ
സർവ്വാദിത്യൻചിറ1യതു[1] പുറ-
- പ്പെട്ട നിന്നാൽ നിഷേവ്യം;
- ↑ തിരുവഞ്ചിക്കുളത്തിനു സമീപം.