ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏവം മൂവന്തിയെ നിറമെഴ-
- ക്കണ്ടു വാഴ്ത്തും ജനാഢ്യേ
പ്രാരബ്ധേ ശ്രീബലിമഹവിധൗ
- തത്ര കത്രാപി നിന്റാൽ
കാണാം കൊറ്റക്കുടനിഴലിൽ വെ-
- ഞ്ചാമരം വീചി മന്ദം
പോരും ദന്താവളഗളതടാ-
- രൂഢമേണാങ്കചൂഡം. 67
ഓലക്ക ചേർന്നഴിയുമണി വെൺ-
- ചായൽ തോണ്മേലൊതുങ്ങ-
ച്ചാലച്ചാമ്പീടിന കയൽ വരി-
- ക്കൺവിലാസങ്ങൾ പൊങ്ങ
നീളക്കാണാമതുവഴി(യി)ര-
- ണ്ടൊട്ടവും പൊന്മതിന്മേൽ
കാലത്തേ പോന്നഴകു പിചകി-
- പുക്ക തന്വംഗിമാരെ. 68
അപ്പോൾ കാന്താവിരഹവിധുരോ
- നീയുമെന്നെക്കണക്കേ
സപ്രത്യാസം മുരുകിയൊരു പൂം-
- പൊയ്ക വാമേലൊഴിഞ്ഞ്
സ്വപ്രേയസ്യാ പുലരുമളവിൽ-
- പ്പിന്നെയും കൂടിയൊട്ടേ
നിൽപ്പൂ നിന്റാലിഹ പുനരുഷാ-
- വർണ്ണനം കേൾക്കലാം തേ. 69
വെങ്ങാലിപ്പൂ ഹരിഹയഹരി-
- ച്ചക്രം, എന്റല്ല മേന്മേൽ
തിങ്ങിച്ചേരും തിമിരപടലം-
- പങ്ങി ഓടത്തുടങ്ങി;
നുങ്ങീ താരാനികരമണിവെൺ-
- തിങ്കളസ്താദ്രിശൃംഗേ
തങ്ങിത്തങ്ങിക്കടലിലത പോയ്-
- നാൽവിരൽപ്പാടു താണു. 70