ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധന്യാ ഭാനോഃ പുലരി വഴിവെ-

ള്ളാട്ടി ഭാനുക്കളെന്നും

പൊന്നിൻ‌ചൂൽകൊണ്ടിരുൾമയമടി

ക്കാടടിച്ചങ്ങുനീക്കി

ഇമ്പം ചേരും ഗഗനഭവനം-

ചുറ്റുമുറ്റത്തളിപ്പാ-

നംഭോരാശൌ ശശധരകുടം

കാൺക മുക്കിന്റ വാറു്.       71


അന്ധദ്ധ്വാന്താടവിയെ മുഴുവൻ-

ചുട്ടുപൊട്ടിച്ച ശാന്തേ

സന്ധ്യാദാവേ വളവിയ നിലാ-

വാന വെണ്ണീറടങ്ങ

വെണ്മേഘം കൊണ്ടുഴുതു പകൽ‌വി-

ത്താൽ നിറച്ചംശുമാനാ-

ഞ്ചെന്നെല്ലുമ്മേൽ കതിർനിര പുറ-

പ്പെട്ടുതല്ലോ വിഭാതി.       72


അച്ചോ! മുല്‌പാടിദമുദയതേ

മിക്ക ശൈലാധിപത്യേ

നില്ക്കും പൂർവ്വാചലമുകുടമാ-

ണിക്യരത്‌നപ്രവേകം,

ശച്യാഃ കല്‌പദ്രുമകിസലയാം

പീഡകല്‌പം, കിഴക്കു-

ന്തിക്കാം പെണ്ണിന്മുലയിൽ വിലസും

താലി വാലാർക്കബിംബം.       73


മന്ദം മന്ദം മലയശിഖരാൽ

പോന്നു ചൂർണ്ണീതരംഗാൻ

ഭിന്ദന്നാന്ദോളിതതളിവധൂ

മന്ദിരോദ്യാനവൃന്ദഃ

തന്ദീമിന്ദീവരമലരിലുത്

പാദയൻ പേർത്തുമാധ്വീ-

വിന്ദുസ്യന്ദീ വിഹരതിതരാ-

മേഷ വൈയ്യേമവായുഃ       74


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/28&oldid=157339" എന്ന താളിൽനിന്ന് ശേഖരിച്ചത്