ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാരാരാതേ! മഹിതതിരുവ-
- ഞ്ചക്കളം മേവുമപ്പാ!
പാരാതേ നീ തുയിലെഴുതെളി-
- ഞ്ഞെന്റിവണ്ണം പുകണ്ണു്
പാടും വൈതാളികപരിഷദാം-
- പാട്ടു കേട്ടാശു ഗത്വാ
ബാലക്രീഡേശ്വരമവിടെ[1] നീ-
- കാൺക ബാലം ഗണേശം. 75
ഭൂയസ്സംഭാവയ വിയനെഴും-
- ചേരമാന്നാടു ചില്ലി-
ത്തൂയത്താകും നൃപകുലപുരീം-
- നിർജ്ജിതസ്വർഗ്ഗശോഭാം
താരാർമാതിൻ ചപലചരിത-
- പ്പോർക്കൊടുങ്ങല്ലുരെ(ൻറും)
പേരാണ്ടീരേഴുലകിലുമുലാ-
- വിന്റ നാനാഭിരാമം. 76
മാരക്രീഡാരഭസജനിതോ[2]-
- ദ്വേലഖേദാലസാനാം
വാരസ്ത്രീണാം വളരിളമുല-
- ക്കുൻറിലേറിക്കിടന്നു്
വാരിക്കൊണ്ടശ്രമജലകണാൻ-
- കട്ടു പൂഞ്ചാലയൂടേ
പോരക്കണ്ടിട്ടളികൾ അനിലം-
- വിൻതയാർന്നാർക്കുമേടം. 77
എത്തിപ്പൊന്മാളികമുകടിൽ നി-
- ൻറാത്മബിംബം പിടിപ്പാൻ
തത്തിക്കൂടും തരുണികളുടേ-
- ചാപലപ്രൌഢി കണ്ടു്
- ↑ കൊടുങ്ങല്ലൂരിനു സമീപം
- ↑ ‘മാരക്രീഡാമഹലഹളയിൽ’ എന്നു തുടങ്ങുന്ന മയൂരസന്ദേശപദ്യത്തിനു് ഇതുമായുള്ള സാദൃശ്യം സ്മരിക്കുക.