ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുക്തജ്യോത്സ്നാസ്മിതരുചി കരാ-

ഗ്രേണ ചമ്മാത്തു കാട്ടി-

ത്തെറ്റെന്റോടിക്കുളിർമതി കളി-

ച്ചംബരേ താവുമേടം.       78


ആടിക്കാലത്തുടനടമഴ

ക്കാറു കണ്ടുൾക്കനം കെ-

ട്ടാടിക്കൂടി പ്രകടിതരസം

തമ്മിലേറ്റം കലർന്നു്

കൂടക്കൂടപ്പരിയ കടലും

ചൂർണിയാറും[1] കളിക്കി-

ന്റേടം കാണാം പ്രിയസഖ!

നിനക്കത്ര മുൽ‌പ്പാടു ഭൂയഃ       79


കാറ്റോടോളം കടലിലുയര-

ത്തോറ്റി മേലേറ്റി മണ്ടും

പാറ്റിന്മേലേ വലയുമുളിയും-

കൈപ്പിടിച്ചശ്രമേണ

ഏറ്റം വമ്പേറിന ചുറകുമീൻ‌-

കൊൻ‌റുകൊൻ‌റിട്ടു മുക്കോ-

രാറ്റൂടേ വന്നണയുമതുകൊ-

ണ്ടത്ര വൈകായ വേണ്ടും.       80


തൂനീരെന്നും തുകിലഴകെഴും-

വീചിഹസ്തേന താങ്ങി-

ക്കാന്തം കണ്ടിപ്പുരികുഴൽ വിരി-

ച്ചക്കയൽക്കണ്ണുലാവ

ആയാന്തീം താമുദധിദയിതാം-

കണ്ടു കൊണ്ടാടി മാർഗ്ഗേ

വേഗാൽ‌പ്പിന്നെ പ്രവിശതു ഭവാൻ

മംഗലം[2] ചേന്നപൂർവ്വം.       81



  1. പെരിയാറു്.
  2. ചേന്നമംഗലം


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/30&oldid=157342" എന്ന താളിൽനിന്ന് ശേഖരിച്ചത്