ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആരാൽക്കാണാമവിടെ വഴിമേൽ-
- മാഹിഷേ മൂർദ്ധനി തി(ർ)ക്കാ-
ലാരച്ചേരും നിഖിലഭുവനാ-
- തങ്കസിദ്ധൗഷധം തേ. 92
പ്രാലേയാദ്രൗ കുളുർമ തടവും-
- കല്പകക്കാവിൽ മേവി-
ത്താലിക്കീഴ്നിന്റിളകുമിളമ-
- ങ്കൊങ്കമേൽക്കൂന്തൽ ചിന്ത
നീലക്കണ്ണിൻമിഴില പൊഴിയി-
- ച്ചോരു പൊന്നൂയലാടും
ബാലപ്പെണ്ണേ! തവ മദകളം-
- പാട്ടു പാലിക്ക നമ്മെ. 93
ഇത്ഥം പ്രാർത്ഥിച്ചിളമതിമണി-
- ഞ്ഞമ്മുതൽക്കന്നി തന്നെ
സ്തുത്വാ തൂർണ്ണം തദനു പുകണ-
- ക്കാവു നോക്കി പ്രയാഹി
യത്ര സ്വൈരം വസതി വസുധാ-
- വാസിനാത്തൽ തീർപ്പാൻ
തൃക്കണ്ണൂടേ തടവിന കൃപാ-
- മുദ്രയാ ഭദ്രകാളീ. 94
കാണിന്റാ നീ മഹിതമലനാ-
- ടാം മണിച്ചെപ്പിലൺപും
പൂണാരം, താർവനിതവരി-
- വണ്ടിന്നു ഫുല്ലാരവിന്ദം
ക്ഷോണീപാലാവലി തിറയിടും-
- തെന്തളിതമ്പുരാൻ താൻ
നീണാൾ വാഴും പുരവരമിട-
- പ്പെള്ളിമുല്പാടുപിന്നെ. 95