ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-61-

175. ഭംഗം = തടസ്തം. 176. കടിലൻ = വക്രബുദ്ധി. കുടുമ = ക്രൂരത. 178.വിധിബലം = ദൈവസഹായം. 180. പറഞ്ഞതൊക്കും നീ - എന്നുചേർത്തുകൊൾക. 181. തരിവള = ഉള്ളിൽ തരിയിട്ട (കിലുങ്ങുന്ന ) വള . 183.മതിഭ്രമം = മനസ്സിലെ സംശയം. 184. പരുഷം =കർക്കശം. 190. പരിതോഷം =സന്തോഷം. പരിയങ്കം = (പര്യങ്കം) ആസനം. 192. ഉഴറി = ബദ്ധപ്പെട്ടു് .വസിക്കണം = ഇരിക്കണം. 194. ശിരസി =( സ.ന.സ.ഏ )തലയിൽ. പട്ടം = (കിരീടത്തി ന്നു താഴെയുള്ള ) ഉഷ്ണീണം. ശിരസി + വേദന =തലവേദന. അത് ശത്രുവധ ത്തിനുള്ള ഉപായങ്ങൾ ആലോചിക്കുന്നതുകൊണ്ടുണ്ടായിട്ടുള്ളതാണെന്നു സാരം. 195.അതിനു =പട്ടം കെട്ടുന്നതിന്നു് . 197.പഴുതു്=ഛിദ്രം (അവസരം ). 203.ഏതും ഉചിതം ഇല്ല = നമുക്കു ഗുണമൊന്നുമില്ല. 204. സചിവവിപ്രിയം = മന്ത്രിവിരോധം. 206.ഇഹ =ഇതിൽ (മന്ത്രിവിരോധത്തിൽ ) ചേതം = ഹാനി (ത രക്കേടു് ) ഈ പദം , ഛേദം എന്ന സംസ്കൃതത്തിന്റെ തത്ഭവം. 208. പ്രകൃതികൾ = രാജകാര്യനിർവ്വാഹകന്മാരായ ഉദ്യോഗസ്ഥന്മാ രും പുരവാസികളായ ജനങ്ങളുടെ സമൂഹവും . അമാത്യാശ്ചതഥാപൌരാഃ സദ്ഭിഃപ്രകൃതയഃസ്മൃതാഃ എന്നു കോശം. പ്രകൃതിദോഷം = സ്വഭാവദോഷം. അനുരാഗം =സ്നേഹം (സ്വാമിഭക്തി) 209. അവൻ = ചാണക്യൻ. നിരാകൃതൻ = അധികാരത്തിൽനി ന്നു തള്ളപ്പെട്ടവൻ. 213.മറുത്തു് =തമ്മിലിടഞ്ഞു്. 215.ചരിതദോഷം = നടവടിത്തെറ്റു. 216. നവനന്ദാനുരാഗികൾ = നവനന്ദന്മാരെകുറിച്ചു കൂറുള്ളവർ. 217.വിദ്വേഷം =വൈരം. 219.അരിവധം = ശത്രുനാശം. 202.അവനെ= ശത്രുവധത്തിനുത്സാഹിക്കുന്നവനെ ( കണ്ടു് ആ ശ്രയിച്ച് ഇരിക്കും) എന്നു വാക്യേയോജനം. 221.അവസ്ഥ =കാര്യത്തിന്റെ സ്ഥിതി. 222.ഉരത്തു് = ശക്തിയോടുകൂടി. (യുക്തി കാണിച്ച് സ്വാഭി

പ്രായം സ്ഥാപിച്ചു് എന്നു സാരം).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/254&oldid=157369" എന്ന താളിൽനിന്ന് ശേഖരിച്ചത്