ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-72 -

138 .ഊറ്റത്തിൽ =വലുതായിട്ടു. 139.അതിചതുരമതി = വളരെ ബുദ്ധിചാതുര്യമുളളവൻ . കാര്യ ഗൗരവം = കാര്യത്തിന്റെ മഹത്വം (തിടുക്കം).വിപുലബലമുടയ = വളരെ ശക്തിയുളള. 140. നൃപശാസനം = രാജാവിന്റെ ആജ്ഞ.കാര്യസ്യ =(അ. ന .ഷ.ഏ) കാര്യത്തിന്റെ. 141. സചിവം = (അ .പു ദ്വി.ഏ.) മന്ത്രിയോടു് .കപടം = ക ളവു്. 144. മമ കിമപി നഹി മാറാപ്പിൽ = (എന്റെ ) മാറാപ്പിൽ കിമപി ( ഒന്നും ) നഹി (ഇല്ല ) . 145.അതിരോഷം = വളരെ കോപം 146.കഠിനതരം =(ക്രി.വി.) അതികഠിനമായിട്ടു്.അവർക ളോടു് (ഭടന്മാരെ ചൂണ്ടിക്കാണിച്ചു പറയുന്നു). താഡനം =അടി 148.പ്രഹരിക്ക =അടിക്ക 149 ലകുടം = വടി 150ഭൃശം = അധികം . രുധിരോദം = ചോരവെളളം 151. സപദി = ഉടനെ (അവ്യ) 152 .ചണകസുതകപടകൃതപത്രം = ചാണക്യന്റെ കളവുകൊ ണ്ടുണ്ടാക്കപ്പെട്ട എഴുത്തു്. പൊന്മണിമാല = സ്വണ്ണവും രത്നവുംകൊണ്ടുളള മാല 154.കാഞ്ചനമാല = പൊന്മാല . എഴുത്തിലെ വാചകം താഴേ പറയുന്നു : -- 156. ഒരുവൻ എഴുതിയ മുറി = (എഴുത്തു ) എഴുതിയ ആളുടെ പേർ പറയാത്തതു്, ആളെ അന്യോന്യം അറിയാമെന്നുളള ഭാവത്തിലും അ ന്യന്മാരെ അറിയിക്കാതിരിപ്പാനുമാകുന്നു .കല്പിച്ചവണ്ണം = അരുളിച്ചെയ്ത പ്ര കാരം . 157. മയി = ( അസ്മത് സ.ഏ) എന്റെ നേരേ.രിപുത = ശത്രു ത്വം (ദ്വേഷം) മൽപ്രസാദാർത്ഥം = (അവ്യ) എന്റെ സന്തോഷത്തിനു വേ ണ്ടി. 159. സ്വാശ്രയോന്മൂലനംചെയ്തു്=തങ്ങളുടെ ആശ്രയത്തെ. നശിപ്പിച്ചു് . 160.തവ= (നിന്റെ) ചരണനളിനയുഗം= തൃക്കാലുകളെ.ആ ശ്രയിക്കുക=സേവിക്കുക..താൽപര്യം ഉൾക്കൊണ്ട് = ഉത്സാഹത്തോടുക്രടി. 161 . അരിനഗരം= ശത്രുവിന്റെ (മലയകേതുവിന്റെ) നഗരം=

പട്ടണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/265&oldid=157380" എന്ന താളിൽനിന്ന് ശേഖരിച്ചത്