ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പോലും അദ്ദേഹത്തിനുണ്ടായിരുന്ന അത്യധികമായ താല്പര്യ്യത്തെക്കുറിച്ചും എനിക്കിവിടെ പ്രസ്താവിക്കേണ്ടതായിട്ടുണ്ടു്. നെടുമങ്ങാട്ടു താലൂക്കിലെ മലകളിൽ വിതുര എന്ന സ്ഥലത്തു് അദ്ദേഹം ഒരു വിദ്യാലയവും ആശ്രമവും സ്ഥാപിച്ചു് അവയുടെ നടത്തിപ്പിലേയ്ക്കാവശ്യമുള്ള ഭൂസ്വത്തും ദാനം ചെയ്തു് ആ സ്ഥാപനങ്ങൾ ഹരിജനസേവാസംഘത്തിനു വിട്ടുകൊടുത്തു. ആശ്രമത്തിന്റെ ഉൽഘാടനം നിർവഹിക്കുകയെന്ന ആനന്ദകരമായ കാര്യം എന്നിലാണു വന്നുചേർന്നതു്. കാണിക്കാർ എന്ന പേരിൽ ആ പ്രദേശങ്ങളിലറിയപ്പെടുന്ന വനവാസികളെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യ്യം എന്നെ പ്രത്യേകം ആകർഷിച്ചു. ആശ്രമത്തിൽ താമസിക്കുവാൻ ആദ്യം വന്നുചേർന്ന കാണിക്കാരായ മുന്നുബാലന്മാരെ അനവധി വീടുകൾ സന്ദർശിച്ചു് അദ്ദേഹം തന്നെയാണു തേടിപ്പിടിച്ചതു്.

അദ്ദേഹത്തിന്റെ ചരമം കേരളത്തിലെ ഹരിജനപ്രവർത്തനങ്ങൾക്കു് ഒരു വലിയ നഷ്ടമായിട്ടാണു പരിണമിച്ചതു്. അദ്ദേഹം ഉദാരനായ ഒരാതിഥേയനും ഉത്തമനായ ഒരു മിത്രവുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയെ പ്രകീർത്തിക്കുവാൻ എനിക്കു് ഏറ്റവും സന്തോഷമുണ്ടു്.

ക്യാമ്പ്, വാർദ്ധ,} നവംബർ

എ. വി. താക്കർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/11&oldid=216645" എന്ന താളിൽനിന്ന് ശേഖരിച്ചത്