ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസ്താവന

ചങ്ങനാശേരിയുടെ ജീവചരിത്രത്തിന്റെ രചനാകർത്തൃത്വം ആകസ്മികമായിട്ടാണു് എന്നിൽ വന്നുചേർന്നതു്. എന്നാൽ ആ കർത്തവ്യം എന്നിൽ നിക്ഷിപ്തമായതിനുശേഷം അതൊരാനന്ദകരമായ ജോലിയായിട്ടാണു് എനിക്കനുഭവപ്പെട്ടത്. ചങ്ങനാശേരിയുടെ ജീവചരിത്രം, ആരെയും പ്രചോദിപ്പിക്കുന്നതും പുളകം കൊള്ളിക്കുന്നതും ആയ കഴിഞ്ഞ നാല്പതു വർഷങ്ങളിലെ തിരുവിതാംകൂറിന്റെ സാമുദായികവും രാഷ്ട്രീയവും ആയ ചരിത്രമാണു്. ആ കാലഘട്ടത്തിന്റെ ചരിത്രനിർമ്മാതാക്കളിലദ്വിതീയനെന്ന നിലയിൽ ചങ്ങനാശേരിയുടെ ജീവിതം ആ നാല്പതു വർഷങ്ങളോടു് അവിഭക്തമാംവണ്ണം ബന്ധപ്പെട്ടു നിൽക്കുന്നു.

ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ള സാമുദായികവും ചരിത്രപരവുമായ സംഭവങ്ങൾ ചങ്ങനാശേരിയുടെ മേൽനോട്ടത്തിൽ അധികൃതമായും സൂക്ഷ്മമായും ശേഖരിച്ചുവച്ചിരുന്ന രേഖകളേയും, തുടർച്ചയായി അദ്ദേഹം ലിഖിതപ്പെടുത്തി സൂക്ഷിച്ചിരുന്ന കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഡയറിയേയും ആസ്പദമാക്കി എഴുതിയിട്ടുള്ളവയാണു്. എന്നാൽ ഈ സംഭവങ്ങളിൽ ഏതാനും ചിലതെല്ലാം തികച്ചും ആധുനികവും അവയിലെ നടന്മാർ ഇന്നും ജീവിച്ചിരിക്കുന്നവരുമാകയാൽ വ്യക്തിവിദ്വേഷപരമോ നിന്ദാജനകമോ ആയ വസ്തുതകൾ ഇതിൽ കടന്നുകൂടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടു്. അതുകൊണ്ടുതന്നെ രേഖാമൂലമായ തെളിവുകളുള്ള ചരിത്ര സത്യങ്ങൾപോലും സംക്ഷിപ്തമായിട്ടു മാത്രമേ ചിലപ്പോൾ പ്രതിപാദിക്കുവാൻ കഴിഞ്ഞിട്ടുള്ളു. ചരിത്രപുരുഷന്മാർ ജീവിച്ചിരുന്ന കാലത്തിനോടു തൊട്ടടുത്തു് പ്രസിദ്ധം ചെയ്യുന്ന ജീവചരിത്രങ്ങൾക്കു് ഇങ്ങിനെയൊരപൂർണ്ണത അപരിത്യാജ്യമാണല്ലോ! വാദവിഷയങ്ങളാകാത്തിടത്തോളം കാലം ആ സംഭവങ്ങൾ കൂടുതൽ വിശദമാക്കാതിരിക്കയല്ലേ നല്ലതു്.

ഇങ്ങിനെയൊരു ഗ്രന്ഥരചനയ്ക്കാവശ്യമായ കരുക്കൾ ശേഖരിക്കുവാനും അധികൃതമായ രേഖകൾ സൂക്ഷിക്കുവാനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/12&oldid=216646" എന്ന താളിൽനിന്ന് ശേഖരിച്ചത്