ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
142


“ഞാൻ സെപ്യൂട്ടേഷനേയും, അതിന്റെ ഫലങ്ങളേയും പറ്റിയുള്ള എല്ലാ കാൎയ്യങ്ങളും ‘ഡെയിലിന്യൂസിൽ’ വായിച്ചു. നമ്മുടെ പ്രക്ഷോഭത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള വിജയത്തെ സംബന്ധിച്ചടത്തോളം നമുക്കു സ്വയം അഭിനന്ദിക്കാവുന്നതാണ്. ദിവാന്റെ മറുപടിയിൽ മി. കൃഷ്ണൻനായൎക്കുണ്ടായിരുന്നതായിപ്പറയുന്ന പൊതുജനസമ്മിതിയെപ്പറ്റി പരാമർശിക്കുന്ന ഭാഗം വളരെ ഭേഷായിട്ടുണ്ട്. അത് നമ്മുടെ പ്രക്ഷൊഭണത്തെ എന്നേയ്ക്കും ന്യായീകരിക്കുകയും ചെയ്യും. എന്നാൽ പരമാധികാരത്തെപ്പറ്റിയുള്ള ദിവാൻജിയുടെ അഭിപ്രായങ്ങൾ തൃപ്തികരമല്ല. എന്നാൽ ഈ സംഗതിയിൽ ഇതിൽ കൂടുതൽ അദ്ദേഹത്തിൽനിന്നാരും പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷിക്കുവാൻ നിവൃത്തിയുമില്ല. ദിവാൻജിയുടെ ഭരണപരിഷ്ക്കാരം സംബന്ധിച്ചുള്ള വാഗ്ദാനത്തിൽ സന്തോഷം പ്രകടിപ്പിക്കുവാൻ ഒരു വലിയ പ്രകടനം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതായി ഞാൻ “മലയാളിയി”ൽ വായിച്ചു. അതിനു കാലമായിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. ഈ അവസരത്തിൽ അങ്ങിനെ വല്ലതും ചെയ്യുന്നതു നമ്മുടെ ഉദ്ദേശ്യശുദ്ധിക്കുള്ള പുരോഗതിക്കു ദോഷമുണ്ടാക്കിയേയ്ക്കും. ഞാൻ പരമാധികാരത്തെപറ്റിയല്ല ഇതു പറയുന്നത്. അത് എങ്ങിനെയുമാകട്ടെ. ഏതുതരത്തിലുള്ള അനുദ്യോഗസ്ഥഭൂരിപക്ഷമാണു നമുക്കു കിട്ടാനിരിക്കുന്നതെന്നും, അനുദ്യോഗസ്ഥഭൂരിപക്ഷമുള്ള നിയമസഭ നമുക്കുകിട്ടിയാൽത്തന്നെ അതിന്റെ തീരുമാനങ്ങൾക്കു ഗവർമ്മെന്റു എങ്ങിനെയുള്ള സ്വീകരണമാണു നൽകുവാൻ പോകുന്നതെന്നും, നമുക്കിതുവരെ അറിവായിട്ടില്ല. മി. കൃഷ്ണൻനായരുടെ റഗുലേഷനെ കുറച്ചുകാലത്തേയ്ക്കു പ്രയോഗിച്ചുനോക്കുന്നതുവരെ നിയമസഭാപരിഷ്കാരത്തിന് കാത്തിരിക്കേണമോയെന്നു നിയമസഭയിലുണ്ടായ ചോദ്യത്തിനു ‘അതേ’ എന്നാണ് ഉത്തരം കിട്ടിയിട്ടുള്ളത്. ഇതിന്റെ അർത്ഥമെന്തെന്നു എനിക്കു മനസ്സിലാകുന്നില്ല. അതിനാൽ ഭരണപരിഷ്കാരം ലഭിക്കുകയും, അതു എങ്ങിനെയുള്ളതാണെന്ന് അറിവാകുകയും ചെയ്യുന്നതുവരെ നമ്മുടെ പ്രക്ഷോഭണപരിപാടി അയയ്ക്കുവാൻ പാടി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/155&oldid=216600" എന്ന താളിൽനിന്ന് ശേഖരിച്ചത്