ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
144


വിളംബരങ്ങളെഴുതിയുണ്ടാക്കുന്ന കൎത്തവ്യം ഏറ്റെടുക്കേണ്ടി വന്നു എന്നുള്ള വസ്തുത ഇവിടെ വിസ്മരമരണീയമല്ല. സ്വേച്ഛാധികാരഭരണത്തെ പ്രതിഷേധിക്കുവാനും, പൗരാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുവാനും വേണ്ടി ജനപക്ഷത്തു നിന്ന് കൊണ്ട് അതിധീരമായി പോരാടിയ തിരുവിതാംകുറിലേ പല രാഷ്ട്രീയ പ്രവൎത്തകന്മാരും, പൊതുക്കാൎയ്യ ജീവിതം ഉദ്യോഗലബ്ധിക്കുള്ള ഒരു ചവിട്ടുപടിയായി മാത്രമാണു കരുതിയിരുന്നതെന്നുള്ള കാര്യം ഇവിടെ പ്രസ്താവിക്കാതെ നിവൃത്തിയില്ല. ഉദ്യോഗ സ്വികരണത്തെ നിഷേധിക്കുന്ന നിസ്സഹകരണപ്രസ്ഥാനം തിരുവിതാംകൂറിൽ ഒരു ദേശീയ പരിപാടിയായി സ്വീകരിച്ചിരുന്നില്ലെന്നും, പ്രജാധിപത്യഭരണരാജ്യങ്ങളിൽ മന്ത്രിപദംപോലെ തിരുവിതാംകൂറിലെ ഒരു രാഷട്രീയപ്രവൎത്തകനു കാംക്ഷിക്കാവുന്ന അത്യുന്നതപദം സൎക്കാർജീവനമാണെന്നും ഉള്ള വാദം ദുൎബലമല്ല. പക്ഷേ ജനസേവനത്തിനിറങ്ങിയ നേതാക്കന്മാർ വ്യക്തിപരമായ അഭ്യുന്നതിയെ മാത്രം ലാക്കാക്കി ഉദ്യോഗജീവിതത്തിലേയ്ക്കുയരുന്നത് അനുഗാമികളുടെ ധാൎമ്മികശക്തി ക്ഷയിപ്പിക്കുവാനും, അങ്ങിനെ പൊതുകാര്യജീവിതത്തിൽ സാമാന്യജനങ്ങൾക്കുള്ള വിശ്വാസം കുറയ്ക്കുവാനും കാരണമാക്കുന്നു. തിരുവിതാംകൂർഗവൎമ്മെന്റിന്റെ ലാമെമ്പറെന്ന നിലയിൽ രാജകീയവിളംബരങ്ങൾ ഒന്നൊന്നായി മി. കയ്യാലം പരമേശ്വരൻപിള്ള എഴുതിയുണ്ടാക്കുമ്പോൾ ൻ൫-, ൻ൬ എന്നീ സംവത്സസരങ്ങളിൽ ഒരു പ്രക്ഷോഭകാരി എന്ന നിലയിൽ അദ്ദേഹം ചെയ്ത പ്രചണ്ഡമായ പ്രഭാക്ഷണങ്ങളുടെ സ്മരണകൾ ഒരു ചലനചിത്രത്തിലെന്നപോലെ ഒരു പക്ഷേ അദ്ദേഹത്തിന്റെ ഹൃദയത്തിൽക്കൂടി പാഞ്ഞുപൊയ്ക്കൊണ്ടിരുന്നിരിക്കാം.

ൻ൫-ലെ ഒന്നാംറഗുലേഷനെതിരായുള്ള പ്രക്ഷോഭണം പകുതി വിജയത്തിലേക്കും, പകുതി പരാജയത്തിലുമാണു കലാശിച്ചതെന്ന കാര്യം പ്രസ്താവിച്ചുകഴിഞ്ഞട്ടുണ്ടല്ലോ. ഈ പ്രക്ഷോഭണത്തിന്റെ നേതൃത്വം വഹിച്ച് ആദ്യന്തം അതിനെ നയിച്ചതും, നിയന്ത്രിച്ചതും ചങ്ങനാശേരി പരമേശ്വരൻപിള്ള തന്നെയായിരുന്നു, ഡപ്യൂട്ടേഷനോടുള്ള ദിവാൻജിയുടെ മറുപ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/157&oldid=216603" എന്ന താളിൽനിന്ന് ശേഖരിച്ചത്