ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭർത്താവിനെ അനുഗമിക്കയാണുണ്ടായതു്. ഇവരുടെ ദാമ്പത്യജീവിതം അറിയാവുന്നിടത്തോളം തികച്ചും വിജയകരമായിരുന്നു എന്നു പറയാം.

മാമാണ്ടു മീനമാസം നു- ഈ ദമ്പതിമാരുടെ ഓമനസ്സന്താനമായി ഒരാൺകുട്ടി ജനിച്ചു. പിതാവിന്റെ അഭീഷ്ടാനുസരണം ശിശുവിനു പരമേശ്വരൻ എന്നാണു നാമകരണം ചെയ്തതെങ്കിലും, പാച്ചു എന്ന ഓമനപ്പേരിലാണു് ആ ബാലൻ പരക്കെ അറിയപ്പെട്ടുവന്നതു്. പാച്ചുവിന്റെ ജനനത്തിനു മുൻപു് അവരുടെ ആദ്യസന്താനമായി ഒരു പെൺശിശു പിറന്നിരുന്നു. പാച്ചുവിനു് ഒരിളയസഹോദരി കൂടി ഭൂജാതമാകാതിരുന്നില്ല. എന്നാൽ മൂത്തസഹോദരി യൗവ്വനദശയിലെത്തിയതിനു ശേഷവും, ഇളയസഹോദരി ബാല്യദശയിൽത്തന്നെയും, മരണമടയുകയാണു് ഉണ്ടായതു്.

പാച്ചുവിന്റെ ജനനത്തിനുശേഷം പ്രശാന്തവും സംഭവരഹിതവുമായിരുന്ന അവരുടെ ഗ്രാമീണജീവിതത്തിൽ ഒരു ചെറിയ കോളിളക്കമുണ്ടായി. ഒരു കീഴ്ക്കൂട്ടം പിള്ളയായിരുന്ന നാരായണപിള്ളയെ സമ്പ്രതി എന്ന സ്ഥാനഗൌരവമുള്ള ഉദ്യോഗപ്പേരോടുകൂടി ഏറ്റുമാനൂർക്കു സ്ഥലംമാറ്റി എന്നുള്ളതായിരുന്നു അതു്. ഈ 'പാനപാത്രത്തിലെ കൊടുങ്കാറ്റു്' അവരുടെ സ്വൈരജീവിതത്തിലെ പ്രശാന്തതയെ അല്പമൊന്നു ഭഞ്ജിക്കാതിരുന്നില്ല. ചങ്ങനാശേരിയിൽ നിന്നു് ഏറ്റുമാനൂർക്കു താമസം മാറ്റുവാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി. വീട്ടുസാമാനങ്ങൾ വാരിക്കെട്ടി ഇന്നത്തെ വാഹനസൗകര്യ്യങ്ങൾ യാതൊന്നുമില്ലാതെയിരുന്ന അക്കാലത്തു തലച്ചുമടായോ, വില്ലുവണ്ടിയിലോ ഏറ്റുമാനൂർക്കയക്കുക. പഴയ പരിസരങ്ങളോടും അയൽക്കാരോടും യാത്രപറഞ്ഞു പിരിയുക, ഇതിനിടയ്ക്കു ഉദ്യോഗക്കറ്റയം ലഭിച്ചതിനു് വിരുന്നുകളും അഭിനന്ദനങ്ങളും സ്വീകരിക്കുക, ഇത്യാദി ജോലിത്തിരക്കുകൾ ഒന്നൊന്നായി നിർവഹിച്ച്, നാരായണപിള്ള ഭാര്യ്യാപുത്രാദികളോടുകൂടി ഏറ്റുമാനൂർക്കു

പോയി പുതിയജോലിയിൽ പ്രവേശിച്ചു. ഇതിനുശേഷം പിഞ്ചുകാലുകൾ നിലത്തുറയ്ക്കുന്നതിനു മുൻപു് ഏറ്റുമാനൂർ നിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/16&oldid=216700" എന്ന താളിൽനിന്ന് ശേഖരിച്ചത്