ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

157 അദ്ധ്യായം ൧൭

കേരളീയനായർസമാജത്തിന്റെ ആഭിമൂഖ്യത്തിലുള്ള സമ്മേളനം മുൻനിശ്ചയമനൂസരിച്ചു ൻ൬-തുലാമാസം ൧൫-ാം തീയ്യതി പകൽ പതിനൊന്നു മണിക്കു വിക്ടേറിയാജൂബിലി ടൌൺഹാളിൽവച്ചു കൂടി. അതിനെപ്പറ്റി അക്കാലത്തു കേരളകൌമുദി' പത്രത്തിൽ ചേർത്തിരുന്ന സജീവമായ വിവരണത്തെക്കാൾ കൂടുതൽ ഭാഗിയായ ഒരു ചിത്രം രചിക്കുക സാധ്യമല്ല.

പതിനൊന്നു മണിക്കു യോഗം ആരംഭിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടിയാണു യോഗം ആരംഭിച്ചതു്..........അനന്തരം മി. പി. കെ. കേശവപിള്ളയുടെ ഉപക്രമപ്രസംഗം ആരംഭിച്ചു. അതു് അന്യത്ര ചേർത്തിട്ടുള്ളതുകൊണ്ട് അതിനെപ്പറ്റി യാതൊന്നും പറയുന്നില്ല........അഞ്ചു പ്രധാനവിഷയങ്ങളെപ്പറ്റിയാണ് അദ്ദേഹം പ്രസംഗിച്ചതു്. അതിൽ അഞ്ചാമത്തേതു് ഇതരസമുഭായങ്ങളുമായുള്ള മൈത്രിയായരുന്നു.ഈയിടെ ഹിന്ദുസ്ഥാനമൊട്ടുക്കം,കേരളത്തിലും ഇത്ര പ്രസംഗവിഷയമായിത്തീർന്നിരുന്നതുകൊണ്ടും, കാലവിശേഷത്താൽ അങ്ങുമിങ്ങും ചില സാമുദായികകലഹങ്ങൾ ഉണ്ടായിക്കാണുന്നതുകൊണ്ടും,പൌരസമത്വവാദം,ഈഴവരുടെ ക്ഷേത്രപ്രവേശനവാദം മുതലായി പല പുതിയ വാദങ്ങളും കേരളീയജനസമുദായമദ്ധ്യത്തിൽ ആവിർഭവിച്ചിരിക്കുന്നതുകൊണ്ടും, ഇയിടെ ദേശാഭിമാനി നേരിട്ടു് അദ്ധ്യംക്ഷനോടു് ഈ വിഷയത്തെപ്പറ്റി അഭിപ്രായം ചോദിച്ചിരിക്കുന്നതായി കണ്ടതുകൊണ്ടും,പ്രസംഗത്തിന്റെ ഈ ഭാഗം ഞാൻ കൂടുതൽ ഉൽക്കണ്ഠയോടുകൂടി ശ്രദ്ധിച്ചിരുന്നു. മിതഭാഷിയായ അദ്ദേഹം അതിനെക്കുറിച്ചു് എല്ലാപേർക്കും അറിയാവുന്ന പൊതുപ്രമാണങ്ങൾ മാത്രം പറഞ്ഞു് ഈ അഞ്ചാമത്തെ സംഗതിയെ അഞ്ചു ചെറുവാചകങ്ങളിൽ വളരെ എളുപ്പം അവസാനിപ്പിച്ചു. വിഷയവിഭാഗം അനുസരിച്ചു് ഒന്നാമത്തായി പറയേണ്ടിയിരുന്ന ഭാഗനിയമം എന്ന വിഷയത്തെക്കുറിച്ചു് അദ്ദേഹം ഒടുവിലാണുപ്രസംഗിച്ചതു്. തൽക്കാലം താവഴിഭാഗം മതിയെന്നും,വിവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/170&oldid=157416" എന്ന താളിൽനിന്ന് ശേഖരിച്ചത്