ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

158 ഹത്തിനു സുസ്ഥിരത വന്നതിശേഷം ആൾവീതം ഭാഗവും,മക്കത്തായവും ആഗ്രഹിക്കാമെന്നുമായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗസാരം.ഈ അഭിപ്രായത്തിന് അനുകൂലമായിട്ടായിരുന്നു സമാജനിശ്ചയങ്ങളെ ക്രമപ്പെടുത്തിയിരുന്നത്.എന്നാൽ സമാജഭാരവാഹികളുടെ ആഗ്രഹംപോലെയല്ല സംഗതികൾ അവസാനിച്ചത്.

       "അദ്ധ്യക്ഷപ്രസംഗത്തിനുശേഷം സെക്രട്ടറിയുടെ റിപ്പോർട്ട് വായനയായിരുന്നു.റിപ്പോർട്ട് അല്പം വായിച്ചുകഴിഞ്ഞപ്പോൾ മി.ജി.രാമൻമേനോൻ എം.എ.മുതലായവരാൽ അനുഗതനായിട്ടു ചങ്ങനാശേരി കെ.പരമേശ്വരൻപിള്ള അവർകൾ ബി.എ.ബി.എൽ.സഭയിൽ സന്നഹിതനായി.അതുവരെ ഏതാൺടു നിരുത്സാഹികളെപ്പോലെ ഇരുന്നിരുന്ന സദസ്യരുടെ ഇടയിൽ പെട്ടന്നൊരു പുതിയ ചൈതന്യം ഉൺടായതുപോലെ കാണപ്പെട്ടു.ഏകദേശം രൺടു മിനിട്ടുനേരത്തേയ്ക്കു തുടർച്ചയായി ഹസ്തതാഡനം നടന്നുകൊൺടിരുന്നപ്പോൾ മാർക്വിസ് അഫ് വെല്ലസ് ലിയെക്കുറിച്ചു ചരിത്രകാരന്മാർ പറയുബ്ബോലെ,മി.പരമേശ്വരൻപിള്ളയെക്കുറിച്ചും"പ്രതിഥനായ കോച്ചുമനുഷ്യൻ"എന്നു പറയുന്നതിൽ വളരെ അബദ്ധമില്ലന്നെനിക്കു തോന്നി.സ്വതന്ത്രവും,ധീരവും,അവക്രവുമായ ഒരു മനസ്സാക്ഷി,സേവയ്ക്കോ,സ്വകാര്യലാഭത്തിനോ വേൺടി ലഘുമൂല്യങ്ങളായ ശ്ളഘാവചനങ്ങൾക്കോ,വൈരനിയ്യാതനത്തിനോ വേൺടി മനസ്സാക്ഷിയെ ബലിക്കാത്ത സ്വഭാവദാർഢ്യ,ഇത്യാദി വീരപുരുഷോചിതങ്ങളായി ഒരു നായകനുണ്ടായിരിക്കേണ്ട ഗുണങ്ങൾ ഇത്രയും

തികച്ചു് ഈ"പ്രതിഥനായ കൊച്ചുമനുഷ്യ"നിൽ കാണുന്നതിനെക്കുറിച്ചു് എനിക്ക് ലേശം അത്ഭുതം തോന്നുന്നില്ല. തിരുവിതാകൂറിലെ സമുദാനേതാക്കന്മാരായിരുന്നു് യശോമാത്ര ശരീരശേഷന്മാരായിത്തീർന്നിട്ടുള്ള കാവാലം നീലകണ്ഠപ്പിള്ള,നായർസമുദായജനയിതാവു സി. കൃഷ്ണപിള്ള മുതലായ വന്ദ്യഗുരുഭൂതന്മാരുടെ അനുഗൃഹീതശിഷ്യനായ ഇദ്ദേഹം ഒരു പൊതുക്കാര്യപ്രസക്തന്റെ നിലയിൽ

പ്രവർത്തിരംഗത്തിലിറങ്ങിയിട്ടു് ഇപ്പോൾ പതിനാറു കൊല്ലം തികഞ്ഞിട്ടണ്ടന്നാണെന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/171&oldid=157417" എന്ന താളിൽനിന്ന് ശേഖരിച്ചത്