ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളിൽ ചിലർ മുരണിയിൽ ഗോവിന്ദപ്പിള്ള അവർകളുടെ പ്രേരണയ്ക്കു വശംവഗരായി അങ്ങിനെ ചെയ്തതാമെന്നു സൂചിപ്പിച്ചു് ആ വാദത്തിന്റെ ശക്തിയെ കുറയ്ക്കുവാൻ നായർ സമാജറിപ്പോർട്ടുകാരൻ ശ്രമിച്ചിട്ടുണ്ട്." "റിപ്പോർട്ടവായന കഴിഞ്ഞതിനുശേഷം നിശ്ചയങ്ങൾ ഓരോന്നായി പാസാക്കിതുടങ്ങി............... ഒൻപതാമ ത്തെ നിശ്ചയം ഭാഗം അനുവദിക്കണമെന്നും, പത്താമത്തെ സർവ്വപ്രധാനമായ നിശ്ചയം തൽക്കാലം താവഴിഭാഗം മതിയെന്നും, ഉള്ളതായിരുന്നു. നായർറഗുലേഷൻ പരിഷ്കര്ക്കുവാനുള്ള ബില്ലിന്റെ പ്രയോക്താവായിരിക്കുന്ന പ്രസിദ്ധനായ മി. സി. രാമൻതമ്പി ബി. എ. ബി. എൽ. ആയിരുന്നു ഈ നിശ്ചയം ഹാജരാക്കിയതു്. മി. എ. എം. കുമാരപിള്ള അതിനെ പിൻതാങ്ങി. ഉത്തരോത്തരം രസകരങ്ങളും ഉജ്വലങ്ങളുമായിത്തീർന്നിരുന്ന സമാജനടപടികളിൽ സദസ്യർ ഗാഢോൽക്ക ണ്ഠയോടെ ശ്രദ്ധിച്ചുതുടങ്ങി. വാൾവെച്ചഗോഷ്ഠം സി. മാധവൻപിള്ള അവർകൾ ഈ നിശ്ചയത്തെ ശക്തിയോടും യുക്തിയോടുംകൂടി എതൃത്തു..................ആളോഹരിഭാഗത്തിനും മക്കത്തായത്തിനും അനുകൂലമായി ഓരോ ന്യായങ്ങൾ തുടരെത്തുടരെ പറഞ്ഞുതുടങ്ങിയപ്പോൾ സദസ്യർ ഉത്സാഹപൂർവ്വം ഹസ്തതാഡനം ചെയ്തുകൊണ്ടിരുന്നു. മരുമക്കത്തായമ ഹാമരത്തിന്റെ നാരായവേരിൽ വാൾവെച്ചഗോഷ്ഠം മാധവൻപിള്ള അവർകൾ വാൾവെച്ചു എന്നുതന്നെ പറയാം. എന്നാൽ ആ മരത്തെ തള്ളി മറിച്ചിട്ടു നാരുനാരായി കീറുന്നതിനു ബലിഷ്ഠനും കൂസലററവനും പ്രസംഗചതുരനുമായ ഒരു യുവാവു പ്ലാററുഫാറത്തിൽ കയറി സിംഹനാദം മുഴക്കിത്തുടങ്ങിയപ്പോൾ സദസ്സിലുണ്ടായ ഹസ്താടനകോലാഹലം അവർണ്ണനീയമായിരുന്നു. ഈ യുവാവിനെ തലേദിവസം രാത്രിയിൽ റെയിൽവണ്ടിയിൽ വെച്ചു കണ്ടിരുന്നു എങ്കിലും, ആരാണെന്നു തിരിച്ചറിയുവാൻ കഴിഞ്ഞില്ലായിരുന്നു. പ്രസംഗമദ്ധ്യേ മി. എം. എൻ. നായർ ബി. എ-യാണെന്നു് എനിക്കു മനസ്സിലായതു്. അദ്ദേഹത്തെപ്പോലുള്ള പ്രസംഗചാതുര്യമുള്ള അര ഡസൻ ആളുകൾ തിരുവിതാംകൂറിലുണ്ടായാൽ

തിരുവിതാംകൂറിലെ ൫൨ പത്രങ്ങൾകൂടിയുണ്ടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/173&oldid=157419" എന്ന താളിൽനിന്ന് ശേഖരിച്ചത്