ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

168

വാനായാലുംശരി, ചങ്ങനാശേരിയെപ്പോലെ സുസമ്മതനും, പ്രശസ്തനും, ഉന്നതനുമായ മറ്റൊരു പൊതുക്കാർയ്യപ്രസക്തനെ ലഭിക്കുകയെന്നുള്ളതു് അന്നത്ര വളരെ എളുപ്പമായിരുന്നില്ല.

                             അദ്ധ്യക്ഷപദം     സ്വീകരിക്കണമെന്നപേക്ഷിച്ചുകൊണ്ടുതന്നെ   സമീപിച്ച    വിദ്യാർത്ഥികളുടെ    അഭ്യർത്ഥനയെ     ചങ്ങനാശേരി    സ്വീകരിച്ചതു്     അവരുടെ    പരാതികളെപ്പറ്റി     നിഷ്പക്ഷമായി     ആലോചന      നടത്തിയതിനുശേഷമോ,ആ   പ്രസ്ഥാനത്തെ   നയിക്കുവാനുള്ള   സന്നദ്ധതയോടുകൂടിയോ    ആയിരുന്നില്ല.  വിദ്യാർത്ഥികളുടെ    യുവസഹജമായ    വികാരവിക്ഷോഭങ്ങളെ   നിയന്ത്രണാധീനമാക്കുന്നതിനും,  അവിവേകമായിയാതൊന്നും   പ്രവർത്തിക്കരുതെന്നവരെ  ഉപദേശിക്കുന്നതിനും,വേണ്ടി    മാത്രമായിരുന്നു    അദ്ദേഹം    ആ     മഹായോഗത്തിന്റെ     അദ്ധ്യക്ഷപദം      സ്വീകരിക്കാമെന്നു      സമ്മതിച്ചതു്.     സംക്ഷിപ്തമായിരുന്ന     തന്റെ    അദ്ധ്യപ്രസംഗത്തിൽ    ശാന്തത       കൈവടിയരുതെന്നും,ആലോചനാരഹിതമായ  യാതൊരു    സാഹസങ്ങൾക്കുമൊരുമ്പെടരുതെന്നും,   അദ്ദേഹം    വിദ്യാർത്ഥികളെ    ഗുണദോഷിച്ചു.  ഫീസു  പഴയരീതിയിൽ   കുറവുചെ.യ്തു    കിട്ടുന്നതുവരെ   വിദ്യാർത്ഥികൾ    ശാന്തമായി    അവരുടെ    പണിമുടക്കം    തുടർന്നുകൊണ്ടുപോകണമെന്നും,   ഗവർമ്മെന്റുമായി   ആലോചിച്ചു,   വിദ്യാർത്ഥികളുടെ    സങ്കടങ്ങൾ പരിഹരിക്കുവാൻ   വേണ്ട   നടപടി     നടത്തുന്നതിന്    അദ്ധ്യക്ഷനെ  അധികാരപ്പെടുത്തുന്നു    എന്നും,  രണ്ടുപ്രമേങ്ങൾ    യോഗത്തിൽ   പാസാക്കി.
                       തിരുവന്തപുരത്താരംഭിച്ച        വിദ്യാലയത്യാഗപ്രസ്ഥാനം   അൽപ്പദിവസങ്ങൾക്കുള്ളിൽ    കന്യാകുുമാരിമുതൽ    പറവൂർവരെ    പടർന്നുപിടിച്ചു.    ഓരോസ്ഥലങ്ങളിലും    വിദ്യാർത്ഥികൾ    കൂട്ടത്തോടെ    പാഠശാലകൾ   വിട്ടിറങ്ങി,

വൻപ്രകടനങ്ങളും നടത്തി. പ്രതിഷേധപ്രമേയങ്ങളും മറ്റു നിവേദനങ്ങളുംകൊണ്ട് അധികാരസ്ഥാനങ്ങളിലെ അലമാരികൾ നിറഞ്ഞു. രാജ്യത്തിന്റെ ഒരറ്റംമുതൽ മറ്റൊരറ്റംവരെയുള്ള വിദ്യാലയങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടവാൻ

അധികൃതന്മാർ നിർബദ്ധരായി. അല്പകാലത്തേയ്ക്കു പള്ളിക്കൂടങ്ങൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/181&oldid=157427" എന്ന താളിൽനിന്ന് ശേഖരിച്ചത്