ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

172 മി. മുത്തുനായകംപിള്ള ഡപ്യുട്ടേഷനിൽ അംഗമായി ചേരു വാൻ വിസമ്മതിച്ചു. ദിവാൻജിയെ സമീപിക്കുവാൻ ഒരു ഡപ്യുട്ടേഷനെ നിയമിക്കുകയെന്നുള്ള കാര്യം തികച്ചും അപ്രാ യോഗികമാണെന്നു് ആ യോഗത്തിലെ ആലോചനകൾ വെളി പ്പെടുത്തി . അതുകൊണ്ടു ഫീസു വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവു സ്ഥിരമായി റദ്ദു ചെയ്യുന്നതിലും,വിദ്യാർത്ഥികളുടെ ശിക്ഷകൾ അസ്ഥിരപ്പെടുത്തുന്നതിലും, കുറച്ചുകൂടി മഹാമന സ്കതയും, ദാക്ഷണ്യബുദ്ധിയും, പ്രദർശിപ്പിക്കണമെന്നും, അങ്ങിനെ വിദ്യാർത്ഥികളുടെ സങ്കടപരിഹാരം വരുത്തി രമ്യ മായി കുഴപ്പങ്ങൾ പര്യവസാനിപ്പിക്കണമെന്നും, വിവരിച്ചു കൊണ്ടു ചങ്ങനാശേരിയും, എൻ. രാമപ്പിള്ളയും ചേർന്നു,

  ഇതിനിടയ്ക്കു  വിദ്യാർത്ഥികളുടെ   ഇടയ്ക്കു  സംഭവങ്ങൾ

അതിശീഘ്രതയിൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. ൧൯൭ കന്നി ൫ - ാംനു -കാലത്തു തിരുവനന്തപുരത്തെ ബഹു ശതം വിദ്യർത്ഥികൾ രാജകീയകാളേജുവളപ്പിൽ കൂട്ടംകൂടി നിന്നിരുന്നു. അതൊരദ്ധ്യയനദിനമായിരുന്നു എങ്കിലും വിദ്യാ ർത്ഥികളിലാരുംതന്നെ അവരുടെ ക്ലാസുകളിലോ, വിദ്യാലയ ത്തിനകത്തോ കയറുകയുണ്ടായില്ല.അനിയന്ത്രിതമായ വികാ രങ്ങളും,വിക്ഷോഭങ്ങളും വിദ്യാർത്ഥികളുടെ ഇടയ്ക്കുപ്രകട മായി. കാളേജുപരിസരങ്ങളിൽ പോലീസുകാരുടെ സാന്നി ദ്ധ്യമുണ്ടായിരുന്നത് അവരുടെ ക്ഷോഭം വർദ്ധപ്പിച്ചു. അവി വേകികളായ ചിലർ ഈ അവസരത്തെ ദുർവിനിയോഗം ചെ യ്യുവാനും മടിച്ചില്ല. കല്ലേറും മററനിഷ്ടസംഭവങ്ങളും നടന്നു. സ്ഥലത്ത്,സഥതിഗതികൾ സീക്ഷിച്ചുകൊണ്ടുനിന്നിരുന്ന പോ ലീസ് കമ്മീഷണരുടെ താടിയിൽ ഒരുകല്ലു ചെന്നുകൊണ്ടു മുറി വുണ്ടാക്കി.അദ്ദേഹത്തിൻറ സമചിത്തതയ്ക്കു വല്ലാത്ത ഇളക്കം തട്ടി. തിരുവനന്തപുരം ഡി: മജിസ്രട്ടു മി. നാരായണൻ പണ്ഡാലയുടെ നിർദ്ദേശമനുസരിച്ചു വിദ്യാർത്ഥികൾ അവിടെ നിന്നിരുന്ന വൃക്ഷച്ചുട്ടിലിരുന്നു അദ്ദേഹത്തിന്റെ ഉപദേശ രൂപത്തിലുള്ള സംഭാഷണങ്ങൾ ശ്രവരച്ചകൊണ്ടിരിക്കുകയായി

രുന്നു. പെട്ടെന്നു ഒരു വലിയ സംഘം പോലീസും, പട്ടാളവും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/185&oldid=157431" എന്ന താളിൽനിന്ന് ശേഖരിച്ചത്