ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

176 വണ്ണം യാതൊരു കോപഹേതുവുമുണ്ടായിട്ടില്ലതാനും.അന്തസ്സിനെ മാത്രം സംബന്ധിക്കുന്ന ഒരു സംഗതിയായിരുന്നു അത്.

പിഞ്ചുപൈതങ്ങളെ  കൂട്ടംക്കൂട്ടമായി  മർദ്ദിച്ചെങ്കിൽ  മാത്രമേ  തന്റെ  അന്തസ്സു  പരിപാലിക്കുവാൻ  സാധിക്കുകയുള്ളു   എന്നു
 വിചാരിച്ചുപോയ  മി.രാഘവയ്യാ  ഈ  ആസുരമായ  അധർമ്മത്തിന്റെ  ഫലം  അനുഭവിക്കുകതന്നെ   ചെയ്യും,ജനറൽ ഒഡയർ 
ജാലിയൻ  വാലായിൽ  അനേകസഹസ്രം  ആളുകളെ   ഒരു   സ്ഥലത്തടച്ചിട്ടു  വെടിവെച്ചു  തന്റെ   പരാക്രമം  വെളിപ്പെടുത്തി.
 ഈജിപ്തിൽ ഡെഷാനായിൽ  വച്ച്  അവിടത്തെ  നിർദ്ദോഷികളായ   ഗ്രാമീണർ  ഇരുമ്പുകൊണ്ടുളള  ഇടികട്ടകളുടെ  ഘനം  നല്ലവണ്ണം 
താങ്ങി.ഈ  കഥയിലെ   വീരന്മാരുടെ എല്ലാം  ശൗർയ്യപരാക്രമങ്ങൽ   പ്രായമുളള  ആളുകളോടായിരുന്നു  എന്നൊരു  സമാധാനത്തിനു 
വഴിയു.എന്നാൽ  ചരിത്രത്തിൽ  രേഖപ്പെടുത്തിയിട്ടുളള  ക്രൂരപ്രവ്രത്തികൽ  മകുടം  ചാർവാനുളള  ഭാഗം  മി. രാഘവയ്യായ്ക്കും  അദ്ദേഹത്തിന്റെ

പോലീസുകമ്മീഷണർക്കുമാണു കിട്ടിയത്. ബ്രിട്ടീഷ് ഇൻഡ്യയിലെ സിവിൽസർവീസിൽ നിന്നും നാട്ടുരാജ്യങ്ങളിലെ ഉന്നതമായ ചുമതവക വഹിക്കുന്നതിന്നായി ഇറക്കുമതി ചെയ്യപ്പെടുന്ന ആളുകൾ വിചാരിച്ചാൽതന്നെയും, മാനവസമുദായത്തെ ആകമാനം ബാധിക്കുന്ന നീതിയെയും കരുണയേയും സംബന്ഥിക്കുച്ച നിയമങ്ങൾ അഴിച്ചെഴുതുവാൻ സാധിക്കയില്ലെന്നു കാലം തെളിയിച്ചുകൊളളും. എന്റെ കന്നി തീയ്യതിയിലെ സംഭവങ്ങൽ പുറത്തുവന്നതോചുകൂടി, തിരുവിതാംക്കൂരിലെ ജനങ്ങൽ ഷോഭകൊണ്ടും,ആശ്ചര്യങ്ങൽ സ്തബ്തചിത്തരായിരുന്നു. ജനപ്രമാണികൾ പോലും ഭീതിക്കൊണ്ടരന്നുപോയി.ആതികർത്തവ്യതാമൂഢമായിത്തീർന്ന പൊതുക്കാർയ്യപ്രസക്തമാർക്ക്,ആസങ്കാഭരിതരായ സാമാന്യജനങ്ങൽക്കോ വിദ്യാർത്ഥികൽക്കോ കാര്യമായയാതൊരു നേത്രത്തവും നൽകുവാൻ കഴിഞ്ഞില്ല. അല്പദിവസങ്ങളിലേക്യ് ഉൽബദ്ധമായ

രാജധാനിയിലെ രാഷ്ടീയാന്തരീഷത്തിൽപോലും യാതൊരു ചലനവുമുണ്ടായില്ല.സർവത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/189&oldid=157435" എന്ന താളിൽനിന്ന് ശേഖരിച്ചത്