ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

178 കൊണ്ടു ഗാന്ധിജിയുടെ വത്സലശിഷ്യന്മാരിൽ ഒരാളായി ത്തീർന്ന ഇദ്ദേഹം അനന്തരകാലങ്ങളിൽ ഗാന്ധിജി നടത്തിയ ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയിൽ പങ്കുകൊള്ളുകയും,പല പ്രാവശ്യം ജയിൽവാസമനുഭവിക്കയും ചെയ്തു. ഗാന്ധിജിയുടെ ദണ്ഡിയാത്രയിൽ പങ്കെടുക്കുവാൻ ഭാഗ്യം ലഭിച്ച രണ്ടു മലയാ ളികളിൽ ഒരാൾ ഇദ്ദേഹമായിരുന്നു.

     വിദ്യാർത്ഥിബഹളം സംബന്ധിച്ചു് ഒന്നു രണ്ടു നാമധേയ

ങ്ങൾകൂടി സ്മരണീയങ്ങളായിട്ടുണ്ടു്. അതിലാദ്യത്തേതു കണ്ട നാട്ടു മി.നാരായണമേനവന്റെ പുത്രൻ മി. കുഞ്ഞുരാമൻനാ യരുടേതാണു്. അന്നദ്ദേഹം ഒരു കാളേജൂവിദ്യാർത്ഥിയായിരുന്നു. സയൻസുകാളേജൂവളപ്പിൽവച്ചു പോലീസും,പട്ടാളവും വിദ്യാ ർത്ഥികളെ മർദ്ദിക്കുമ്പോൾ അതുകണ്ടു് ആർദ്രചിത്തനും,പ്രക്ഷു ബ്ധനുമായിച്ചമഞ്ഞ ഈ യുവാവു നേരേഹജൂർക്കച്ചേരിയി ലേയ്ക്കു പാഞ്ഞുപോയി,ദിവാൻ മി. രാഘവയ്യായുടെ സന്നി ധിയിൽ കടന്നുചെന്നു കാളേജൂവളപ്പിലെ ക്രൂരമായ വിദ്യാർത്ഥി വേട്ടയെ സധീരം പ്രതിഷേധിച്ചുവത്രേ.ആ സംഭവത്തി നുശേഷം മി.നായർക്കു തിരുവിതാംകൂറിൽ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോകുവാൻ സാധിച്ചില്ല. അദ്ദേഹം ഉന്നതവിദ്യാഭ്യാ സാർത്ഥം ഇംഗ്ലണ്ഡിലേയ്ക്കു പോയി ബാരിസ്റ്റർവിരുദം കരസ്ഥ മാക്കി തിരിച്ചുപോന്നു.

      മറെറാരു നാമധേയം ജി.പി നായരുടേതാണു്.

അദ്ദേഹം മി. ജി. ശങ്കരൻനായരുടെ സഹോദരനായിരുന്നു. വിദ്യാർത്ഥിബഹളത്തിന്റെ നേതാക്കന്മാരിലൊരാളായിരുന്ന ഇദ്ദേഹം അതിനുശേഷം തിരുവിതാംകൂർവിട്ടു പോകുകയും, ഇൻഡ്യയിൽ പല സ്ഥലങ്ങളിലും സഞ്ചരിച്ചു പത്രപ്രവർത്തനം തുടങ്ങിയ പല ജോലികളിലും ഏർപ്പെടുകയും ചെയ്തു. ഒടുവിൽ അദ്ദേഹം ഇംഗ്ലണ്ഡിയ്ക്കു പോകുകയും, അവിടെവച്ചു വ്യോമ യാനപരിശീലനം നേടി ലണ്ഡനിൽനിന്നു് ഇൻഡ്യയിലേയ്ക്കു് ആകാശമാർഗ്ഗം പറക്കുവാനുള്ള സാഹസസംരംഭത്തിൽ യാദൃ ച്ഛികമായി ചരമമടയുകയും ചെയ്തു.

    ൯൭-നുശേഷം, ഏതാനും വർഷത്തേയ്ക്കു തിരുവിതാംകൂ

റിലെ ജനങ്ങൾ, കന്നി ൫-ാംതീയ്യതി ഒരു ദുഃഖദിനമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/191&oldid=157437" എന്ന താളിൽനിന്ന് ശേഖരിച്ചത്