ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186 കുമെന്നു ഭയന്ന് അധികാരിക വേണ്ട മുൻകരുതലുകൾ ചെ യ്തിരുന്നു എങ്കിലും, ഒന്നിലധികം സ്ഥലങ്ങളിൽ സ്ഥിതിഗതി കൾ നിയന്ത്രണാധീനമല്ലാതായിത്തീർന്നു.ചില സ്ഥലങ്ങളിൽ ചട്ടമ്പിമാരും മദ്യപാനികളും ലഹളക്കൊരുങ്ങുകയും,ബാലട്ടു് പെട്ടികൾ ബലംപ്രയോഗിച്ചു കരസ്ഥമാക്കി പോളിങ്ങു സ്ഥ ലത്തു നിന്നന്തർദ്ധാനംചെയ്യുകയു ചെയ്തു. അങ്ങിനെയുള്ള സ്ഥലങ്ങളിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തേണ്ടതായിത്തന്നെ വന്നുകൂടി.എന്നാൽ കഴിഞ്ഞുപോയ കലാപങ്ങൾ ആവർത്തി ക്കപ്പെടുന്നതിനുമുൻപായി,മി.ജാൺ ആഐ ദുഷിച്ച മത്സരത്തിൽ നിന്നു് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വംപിൻവലിച്ചു. ചങ്ങ നാശേരി പരമേശ്വരൻപിള്ള വിജയിയായി.മി.മന്ദത്തു പത്മ നാഭപിള്ളയുടെ പ്രതിജ്ഞ നിർവിഘ്നം പരിപാലിക്കപ്പെട്ടു. പക്ഷേ,അതിലേയ്ക്കു തിരുവിതാംകൂറിലെ പൊതുജനങ്ങൾ നൾകേണ്ടി വൻപിച്ച പിഴശിക്ഷ അവർക്കു താങ്ങുവാൻ കഴിയാത്തവണ്ണം അത്ര വളരെ ഭാരിച്ചതായിരുന്നു.

   തിരഞ്ഞെടുപ്പുമത്സരത്തെ സംബന്ധിച്ചിടത്തോളം അദ്ദേ

ഹത്തിന്റെ ശ്രമങ്ങൾ വിജയകരമായി പര്യവസാനിച്ചതിൽ ചങ്ങനാശേരി അഭിനന്ദനാർഹനാണെങ്കിലും,കൂടുതൽ വിപുല മായ ദേശീയതാല്പര്യങ്ങളെ അടിസ്ഥാനമാക്കി വീക്ഷിച്ചാൽ പ്രസ്തുത മത്സരം അദ്ദേഹത്തിന്റെ പൊതുക്കാര്യജീവിതത്തിലെ ശോഭ കുറഞ്ഞ ഒരു സംങവമായി പരിഗണിക്കുവാനേ മാർഗ്ഗ മുള്ളു.നായരും കൃസ്ത്യാനിയും തമ്മിലെന്നു മാത്രമല്ല,ഹിന്ദുവും കൃസ്ത്യാനിയും തമ്മിലുള്ള ഒരു മഹാമത്സരമായിട്ടുകൂടി മാത്രമേ നിർമ്മത്സരബുദ്ധികൾക്ക് ഈ തിരഞ്ഞെടുപ്പിനെ വീക്ഷിക്കു വാൻ കഴിയുകയുള്ളു. ടി.കെ.മാധവന്റെ നേതൃത്വത്തിൽ ഈഴവസമുദായവുംഅന്നു നായർപക്ഷത്തോടു ചേർന്നുനിന്നിരു ന്നതുകൊണ്ടാണ് ഇതൊരു ഹിന്ദുകൃസ്ത്യാനിമത്സരമായിരുന്നു എന്നു പ്രസ്താവിക്കേണ്ടിവരുന്നതു്. തിരുവല്ലാത്തിരഞ്ഞെടു പ്പാണു തിരുവിതാംകൂറിലെ വർഗ്ഗീയവഴക്കിന്റെ വിത്തു വിത ച്ചതെന്നു പറഞ്ഞാൽ അതു മുഴുവൻ ശരിയായിരിക്കയില്ലെ ങ്കിലും,തിരുവല്ലാത്തിരഞ്ഞെടുപ്പാണു് അനന്തരകാലങ്ങ ളിലെ തിരുവിതാംകൂറിലെ അതിഭയങ്കരമായ വർഗ്ഗീയകല

ഹങ്ങൾക്കു വഴി തെളിച്ചതെന്നു പ്രസ്താവിക്കുന്നതു നിരാക്ഷേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/199&oldid=157445" എന്ന താളിൽനിന്ന് ശേഖരിച്ചത്