ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൨ം

               തിരുവല്ലയിലെ  തിരഞ്ഞെടുപ്പു   സംബന്ധിച്ച  ഊർ‌ജജിതമായ   പ്രചരണങ്ങലൾ   അതികിടുക്കത്തിൽ

നടകൊണ്ടിരിക്കുമ്പോൾ, ചങ്ങനാശേരി പരമേശ്വരൻപിളള തന്റ ഭാവിജീവിതത്തിലെ സകലവിധമായ ഗാർഹികസുഖങ്ങൾക്കും പൂർണ്ണനിദാനമായിത്തീർന്ന ഒരു ന്ത്യകനദാമ്പബന്ധത്തിലേർപ്പെടുവാൻ വേണ്ട ഒരുക്കങ്ങൾ കൂട്ടുകയായിരുന്നു. ചങ്ങനാശേരിയുടെ കുടുംബജീവിതത്തെപ്പറ്റി ജീവചരിത്രകാരൻ ഇതു വരെ യാതൊന്നും പ്രസ്താവിക്കാതിരുന്നതെന്കൊണ്ടാണെന്നു വായനക്കാർ അശ്ചര്യപ്പെട്ടുട്ടുണ്ടാകാം. അതിനു ഗ്രന്ഥകാരനു പറയുവാനുളള മറുപടി ചങ്ങനാശേരി സംതൃപ്തികരമായ കുടുംബജീവിതമാരംഭിച്ചത് ഈ ഘട്ടത്തിലാണെന്ന് മാത്രമാണു്. ഇതുകൊണ്ടു ൻെ-നു മുൻപു ചങ്ങനാശേരി മറ്റൊരു വിവാഹ ബന്ധത്തിലും ഏർപ്പെട്ടിരുന്നില്ലെന്നു് ആരും തെറ്റിദ്ധരി-- ക്കേണ്ടതില്ല. അദ്ദേഹം രണ്ടു പ്രാവശ്യം ദാമ്പത്യ ബന്ധത്തിലേർപ്പെട്ടു. പക്ഷെ അതു രണ്ടും വിജയത്തിലല്ല കലാശിച്ചതു്. പ്രസന്നവും പ്രശാന്തവുമായ കുടുമ്പജീവിതത്തിലെ നിത്യസുന്ദരമായ സുഖാനുഭാവങ്ങൾ അനുഭവിക്കുവാൻ സാദ്യമായിരിക്കുമെന്നു് ഓരോ വിവാഹവേളയിലും അദ്ദേഹം പ്രത്യാശിക്കാതിരുന്നില്ല. പക്ഷെ ഫലം മറിച്ചായിരുന്നു.

             പരമേശ്വരൻപിളളയ്ക്ക്    അന്ന്   നാല്പത്തിയഞ്ചു  വയസ്സു   പ്രായമുണ്ടായിരുന്നു.  മദ്ധ്യജീവിതം  കടന്നു്

ഏതാണ്ടു് വാർദ്ധക്യത്തിലേയ്ക്കു അദ്ദേഹം കാലൂന്നിക്കഴിഞ്ഞിരുന്നു. ഏകദേശം ൩൫ വർഷങ്ങൾക്കു മുൻപാണു തന്റെ മാതാപിതാക്കന്മാരുമൊന്നിച്ചു പരമേശ്വരൻപിളള ആദ്യമായി തിരുവനന്തപുരത്തു വന്നു ചേർന്നത്. തിരുവനന്തപുരത്തുവച്ച് ആ ഘട്ടത്തിൽത്തന്നെയാണു് അദ്ദേഹം തന്റ ജീവിതാശകൾ ഒന്നൊന്നായി

പടുത്തുകെട്ടിയതും. സ്വപരിശ്രമംകൊണ്ടും സമുദായത്തിന്റ ഉപരിതലത്തിലേയ്ക്കു ഉന്നമിക്കണമെന്നും, ജീവിതവൃത്തിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/202&oldid=157448" എന്ന താളിൽനിന്ന് ശേഖരിച്ചത്