ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളും ഒന്നുപോലെ പുരാതനങ്ങളായിരുന്നു എങ്കിലും, ധനസ്ഥിതിയിലും, പ്രാബല്യത്തിലും താഴ്ന്ന നില മാത്രമാണു് അവയ്ക്കുണ്ടായിരുന്നതു്. അമ്മുക്കുട്ടിയമ്മ തയ്പറമ്പിൽ പാർവ്വതിയമ്മയുടേയും, ചേർത്തല മാരാരിക്കുളത്തു് ഇട്ടമ്പറമ്പത്തു വേലുക്കുറുപ്പിന്റേയും പുത്രിയായി ൧൦൮൩ കന്നിയിൽ ഭൂജാതയായി. തയ്പറമ്പുവീട്ടിൽത്തന്നെയാണു ശ്രീമതി അമ്മുക്കു ട്ടിയമ്മ തന്റെ ബാല്യദശ കഴിച്ചുകൂട്ടിയതു്. ഒരു ജ്യേഷ്ഠസഹോദരന്റെ സാഹചര്യം മാത്രമാണു പ്രായേണ സംഭവര ഹിതമായിരുന്ന ആ ബാലികയുടെ കുടുംബജീവിതത്തെ ഉത്സാഹപ്രദമാക്കിത്തീർത്തതു്. അമ്മുക്കുട്ടിയമ്മയ്ക്കു മററു സഹോദരന്മാരോ സഹോദരികളോ ഇല്ല.ഗൃഹത്തിനു സമീപമുളള ഒരിംഗ്ലീഷു വിദ്ധാലയത്തിൽ രണ്ടു മൂന്നു വർഷങ്ങൾ കഴിച്ചുകൂട്ടിയതല്ലാതെ കാര്യമായ നിലയിൽ വിദ്യാഭ്യാസം ചെയ്യുവാനോ മറ്റു പരിശീലനങ്ങൾ നേടുവാൻ അവർക്കു കഴ്ഞ്ഞിരുന്നതുമില്ല. ചങ്ങനാശേരിയുടെ വിവാഹാലോചന അമ്മുക്കുട്ടിയമ്മയുടെ ജീവിതത്തിൽ ഒരു യാദൃച്ഛികസംഭമായിരുന്നു.വിവാഹ ജീവിതത്തിന്റെ നാനാമുഖമായ വശങ്ങളെപ്പറ്റി ചിന്തിക്കുവാൻ വേണ്ട മാനസികമായ വളർച്ച അന്നു് ആ ബാലികയ്ക്കുണ്ടായിരുന്നില്ല.ബാല്യസഹജമായ ഒരു ജിജ്ഞാസയല്ലാതെ ദാമ്പത്യജീവിതത്തിലെ ദുർഘടകരമായ പ്രശ്നങ്ങളെപ്പറ്റിയുളള ചിന്തകൾ അവരെ അലട്ടിയതുമില്ല.മാതാവു വിവാഹനിശ്ചയം ചെയ്യുകയും,അചിരേണ അതു്നടക്കുകയും ചെയ്തു.അമ്മുക്കുട്ടിയമ്മ ഒരു ഭാര്യയായിത്തീർന്നു.അനുചിതമായ ആഡംബരങ്ങളോ, ആർഭാടങ്ങളോ ആ മംഗളകർമ്മത്തെ വിക്രതമാക്കിയില്ല.സമുദായ പരിഷ്ക്കർത്താവായ ചങ്ങനാശേരിയുടെ വിവാഹത്തിനു് അമിതമായ ധനദുർവ്യയംഅനുവദനീയമല്ലല്ലോ.കഷ്ടിച്ചു നൂറു മാന്യന്മാർ മാത്രമാണു് ആ മംഗളകർമ്മത്തിൽ പങ്കുകൊണ്ടതു്.

പ്രേമാരാധനയ്ക്കു വേണ്ടി രാജസിംഹാസനംതന്നെ പരിത്യജിച്ച എഡ്വേർഡ് എട്ടാമന്റെ പത്നീപദം അലങ്കരിക്കുന്ന ആ അമേരിക്കൻവനിതയെക്കണ്ടിട്ടു സുപ്രസിദ്ധ ഹാസസാഹിത്യകാരനായ ബർണാഡ്ഷാ ഒരിക്കൽ ഇങ്ങിനെ പ്രസ്താവിക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/207&oldid=157453" എന്ന താളിൽനിന്ന് ശേഖരിച്ചത്