ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷകളെ അത്ഭുതകരമാംവണ്ണം സംതൃപ്തിപ്പെടുത്തിയെന്നുള്ളതു രണ്ടു ദശാബ്ദകാലം നീണ്ടുനിന്ന സുഖസമൃദ്ധമായ അവരുടെ ദാമ്പത്ത്യചരിത്രം വെളിപ്പെടുത്തുന്നുണ്ട്.ഇന്നു മിസസ്സ് ചങ്ങനാശ്ശേരി

പരമേശ്വരൻപിള്ളയെ കാണുന്ന ഒരാൾക്ക് ഈ ഗൃഹനായിക ൧൯ വർഷങ്ങൾക്കു നാഗരിക സംസ്ക്കാരമോ ഗണ്യമായ വിദ്യാഭ്യാസമോ അവകാശപ്പെടാതെ ഗ്രാമീണജീവിതത്തിലെ ഏകാന്തതയിൽ കഴിഞ്ഞുകൂടിയ ഒരു ബാലികയായിരുന്നു എന്നൂഹിക്കുവാൻ പോലും കഴിയുന്നതല്ല.ആകാരസുഷമയല്ലാതെ ബാഹ്യമായി ഭർത്തൃസന്നിധിയിൽ പ്രദർശിപ്പിക്കുവാൻ മറ്റു യാതൊരു നൈപുണ്യവും അവർക്കുണ്ടായിരുന്നില്ല.എങ്കിലും,ആശ്ചര്യകരമായ സാമാന്യബുദ്ധിയും ഗൃഹണപാടവവും ആ ബാല്യപ്രായത്തിൽത്തന്നെ തന്റെ പത്നിയിലദ്ദേഹം ദർശിച്ചിരിക്കണം.നിർദ്ദോഷകരമായ ആ ഹൃദയത്തിനു സാഹചര്യം കൊണ്ട് ഏതു രൂപഭേദവും നൽകുവാൻ കഴിയുമെന്നും ആ മനഃശാസ്ത്രജ്ഞൻ അറിഞ്ഞിരിക്കണം. ചങ്ങനാശേരിയുടെ വിദഗ്ദ ഹസ്തങ്ങളിലാണു ശ്രീമതി അമ്മുക്കുട്ടിയമ്മ തന്റെ ഗാർഹികവും സംസ്കാരപരവുമായ പരിശീലനങ്ങൾ ആരംഭിച്ചത്.വിവാഹവേദിയിൽനിന്നു പുറത്തിറങ്ങി, ആ രാത്രിതന്നെ ഭർത്തൃഗൃഹത്തിലേയ്ക്കു യാത്രപുറപ്പെട്ട ഈ നവവധുവിനെ ഏകാന്തമായ തന്റെ ഭവനത്തിന്റെ സർവ്വാധിപത്യം ഏല്പിക്കുകയാണു ആദ്യം തന്നെ ചങ്ങനാശേരിചെയ്തത്.കാർ ഗൃഹത്തിന്റെ പടിക്കലെത്തിയപ്പോൾ വാഹനത്തിൽ നിന്നു പുറത്തിറങ്ങുവാൻ ബദ്ധപ്പെട്ട അദ്ദേഹത്തിന്റെ കൈ ,കാറിലൊരു മൂലയിൽ ഇട്ടിരുന്ന താക്കോൽക്കൂട്ടത്തിൽചെന്നുതടഞ്ഞു. കാറിൽനിന്നിറങ്ങുന്നതിനു മുമ്പു തന്നെ താക്കോൽക്കൂട്ടം വലിച്ചെടുത്തു് ഇതാ കെട്ടുപൂട്ടുകളൊക്കെ അങ്ങോട്ടേല്പിച്ചിരിക്കുന്നു എന്നു വാത്സല്യപൂർവ്വം പറഞ്ഞുകൊണ്ട് അദ്ദേഹം ഇതു ഭാര്യയെ ഏൽപ്പിച്ചു. അനന്തര കാലങ്ങളിൽ ഒരിക്കൽപ്പോലും ഈ താക്കോലുകൾ അദ്ദേഹം കൈകൾകൊണ്ട് സ്പർശിച്ചിട്ടില്ല.മാർഗ്ഗമദ്ധ്യത്തിൽവച്ചുതന്നെ ഗൃഹനായികയായി അവരോധിക്കപ്പെട്ട ശ്രീമതി അമ്മുക്കുട്ടിയമ്മയുടെ അഭാവത്തിൽ ചങ്ങനാശേരിവീട്ടിലെ മേശകളും അലമാരികളും തുറക്കപ്പെടാതെ കിടന്നുപോയേക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/209&oldid=157455" എന്ന താളിൽനിന്ന് ശേഖരിച്ചത്