ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹ്യതകൊണ്ടോ കോപഭാവംകൊണ്ടോ ആ മുഖം വൈരൂപ്യമടയാറില്ല.ആ മന്ദഹാസം ഒരിക്കലും മുഖത്തുനിന്നു മങ്ങിമറയാറുമില്ല.ചങ്ങനാശ്ശേരരി വീട്ടലെ സന്ദർശകമുറിയിൽ മിസസ്സ് ചങ്ങനാശ്ശേരിയുടെ ഒരു ഛായാപടം നിറം കലർത്തിയ മഷി മാതൃത്വത്തിന്റെ പ്രതിഛായയാണത്.ഒരു വെറും കാറ്റുപോലെ സമുദായമദ്ധ്യത്തിൽക്കൂടി വീശിമറയുകയും,ഒരു ചിത്രശലഭംപോലെ ഉല്ലസിച്ചാനന്ദിക്കുകയും,നിറപ്പകിട്ടുള്ളആകാശംപോലെ അന്തസ്സാരവിഹീനയമായിക്കഴിഞ്ഞുകുടുകയും ചെയ്യുന്ന ഒരു 'പരിഷ്കൃത' യുവതിയുടെ സ്മരണയല്ല ഈ ചിത്രം പ്രേക്ഷകന്മാരിലുദ്ദീപിപ്പിക്കുന്നത്. മിസസ്സ്പരമേശ്വരൻ പിള്ള ഇന്നു നാലു ആൺകുട്ടികളും ,നാല് പെൺകുട്ടികളുമുൾപ്പെടെ എട്ടു സന്താനങ്ങളുടെ മാതാവാണ്.ഈ കുട്ടികളെ വളർത്തിക്കൊണ്ടുപോരുവാനും എത്ര സമ്പൽസമൃദ്ധമായ പരിതഃസ്ഥിതികളുടെ സാന്നിദ്ധ്യത്തിലും ഒരായയുടെ സഹായം അവർക്കിന്നുവരെ വേണ്ടിവന്നിട്ടില്ല.ഭർത്തൃസുഖത്തേയും,ശിശുക്കളുടെ ഗുണത്തേയും കാംക്ഷിച്ച് ഒരടിമയെപ്പോലെ ക്ലേശിക്കുവാനും മുഷിഞ്ഞും ജോലിചെയ്യുവാനും അവർക്കു മടിയില്ല.ഗൃഹഭരണത്തിന്റെ കഴങ്ങിയ സ്വഭാവം ഒരിക്കലും ചങ്ങനാശ്ശേരി അറിഞ്ഞിട്ടില്ലഎങ്കിലും ഭർത്താവിനും ,കുട്ടികൾക്കും വേണ്ടിയാണു തന്റെ ഗൃഹനായിക ജീവിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം.ഗൗരവചിത്തനും ചിന്താശീലനുമായിരുന്ന അദ്ദേഹത്തിന്റെ സ്വഭാവഗതിയെ ത്യാഗസമ്പന്നയായ ഈ ഗൃഹനായികയുടെ നിസ്വാർത്ഥപരമായ ജീവിതരീതി ഗാഢമായി സ്പർശിച്ചിരിക്കണം.ചങ്ങനാശ്ശേരിയുടെ നിർദ്ദാക്ഷിണ്യശീലവും വികാരശൂന്യമായ ഹൃദയവും മദ്ദ്യേജീവിതത്തിലെ ഈ ദാമ്പത്യബന്ധത്തിനുശേഷം,കൂടുതൽ സ്വാഭാവികവും,മൃദുലവും,കാരുണ്യപൂർണ്ണവുമായിത്തീർന്നിട്ടുണ്ടെങ്കിന്ന് അദ്ദേഹത്തിന്റെ മിത്രങ്ങൾ പറയാറുണ്ട്.സ്നേഹഭാജനമായപത്നിക്ക് അദ്ദേഹത്തിൽ പ്രയോഗിക്കുവാൻ കഴിഞ്ഞസ്വാധീനശക്തിയാണ് ഈ സ്വഭാവപരിവർത്തനത്തിനുള്ള പരിപൂർണ്ണമായ നിദാനം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/211&oldid=157457" എന്ന താളിൽനിന്ന് ശേഖരിച്ചത്