ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധവും വാഗ്മിതയും മറ്റുള്ളവരുടെ പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്.രാമൻപിള്ളയുടെ വാക്ക് പ്രഹരങ്ങളേറ്റു പ്രതിയോഗികൾ അസ്തപ്രജ്ഞരായിട്ടുണ്ട്.ധീരനും സാഹസികനുമായിരുന്ന

 അദ്ദേഹത്തിന്റെ കോപത്തിനൊരിക്കലെങ്കിലും പാത്രമായിട്ടുലള്ളവർ  പിന്നീടൊരിക്കലും  അദ്ദേഹത്തെ മറന്നുഎന്നു വരികയില്ല.മി. രാമൻപിള്ളയുടെ അകാലചരമം സമുദായത്തിന് ഒരു

വലിയനഷ്ടമായിരുന്നു.

കെ.പി. രാമൻപിള്ളയുടെ ഖേദകരമായ അകാലചരമം ഹേതുവാൽ നായർബില്ലിനെനിയമസഭയിലും കൂടി മുന്നോട്ടു നയിക്കുലാനുള്ള ഭാരം ചങ്ങനാശ്ശേരിതന്നെനായർബില്ലിന്റെ പുരോഗതി അന്നത്തെ പരിത സ്ഥിതി കളിൽ അത്ര വളരെ സുഗമമായ ഒന്നായിരുന്നില്ല.ഓരോഘട്ടത്തിലും പ്രസ്തുത ബില്ലിനു സിലക്റ്റ്കമ്മിറ്റിയിലും,നിയമസഭയിലും നേരിടേണ്ടിവന്ന എതിർപ്പുകൾ സാമാന്യജനങ്ങളെ അമ്പരപ്പിക്കത്തക്കരീതിയിലുള്ളവയായിരുന്നു.യാഥാസ്ഥിതികരും,ഉല്പതിഷ്ണുക്കളും തമ്മിൽ പ്രത്യക്ഷമായും,പരോക്ഷമായും നടന്നിട്ടുള്ള പോരാട്ടങ്ങൾക്കു കയ്യും കണക്കുമില്ല.സിലക്റ്റ്കമ്മിറ്റിയിലാലോചനയ്ക്കെടുക്കുന്നതിനു മുൻപുതന്നെ അ നിയമശിശുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുവാൻ യാഥാസ്ഥിതികപക്ഷത്തുനിന്നും പ്രച്ഛന്നമായ പല ശ്രമങ്ങളും നടത്തി.അതിന്റെ ഫലമായി ദീർഘകാലത്തേയ്ക്കു കമ്മിറ്റി കൂടുവാൻതന്നെ സാധിച്ചില്ല. ഈ വിഷയത്തെ പറ്റി ചങ്ങനാശ്ശേരിയും,അന്നു ലാമെമ്പറായിരുന്ന മി.വി.സ്സുബ്ബയ്യരും തമ്മിൽ ദീർഘമായ എഴുത്തുകത്തുകൾ നടന്നു.ഒടുവിൽ സിലക്റ്റ്കമ്മിറ്റി കൂടുവാൻ നിശ്ചയിച്ചു.സുദീർഘമായ വാദപ്രതിവാദങ്ങൾക്കുശേഷം സിലക്റ്റ്കമ്മിറ്റിറിപ്പോർട്ടു പൂർത്തിയായി.അനന്തരം ബിൽ രണ്ടാംവായനയ്ക്കായി വീണ്ടും നിയമസഭയിൽ അവതരിപ്പിക്കുവാനുള്ള ദിവസം നിശ്ചയിച്ചു.അന്നേദിവസം കോടതിസംബന്ധമായ ആഫീസ് ജോലികൾ നിർവഹിച്ചതിനുശേഷം കൃത്യം ൧൧ മണിക്കു നിയമസഭയിൽ ഹാജരാക്കാത്തവണ്ണം ചങ്ങനാശ്ശേരി,ഗൃഹത്തിൽനിന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/222&oldid=157467" എന്ന താളിൽനിന്ന് ശേഖരിച്ചത്