ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രശംസയും ആത്മാർത്ഥമായ അഭിനന്ദനങ്ങളും അദ്ദേഹത്തിനു് അതിലേയ്ക്കു പ്രതിഫലങ്ങളായി ലഭിക്കാതേയുമിരുന്നില്ല. അദ്ദേഹം അവ അർഹിക്കുന്നുമുണ്ടു്. എന്നാൽ ഇതിന്റെ എല്ലാം പുറകിൽ പൊതുജനദൃഷടികൾക്കു ഗോചരമല്ലാതെ നിശ്ശബ്ദമായും ആർഭാടരഹിതമായും മറ്റൊരു ബലിഷ്ടഹസ്തം അഹോരാത്രം ജോലിചെയ്തുകൊണ്ടിരുന്നു എന്ന കാര്യം അധി കമാളുകൾ അറിഞ്ഞിരിക്കയില്ല. മി. വയ്ക്കംരാമകൃഷ്ണപിള്ള യുടെ നിരന്തരമായ സഹകരണവും തളർച്ചയില്ലാത്ത അദ്ധ്വാന ശീലവുംകൊണ്ടു മാത്രമാണു വിവിധ ഘട്ടങ്ങളിൽക്കൂടി പ്രസ്തുത ബിൽ ഇത്ര ശീഘ്രമായി കടത്തിക്കൊണ്ടുപോകുവാൻ ചങ്ങ നാശേരിക്കു സാധ്യമായതു്. മിതഭാഷിയും ശാന്തശീലനുമായ മി. രാമകൃഷ്ണപിള്ള തന്റെ തത്വപരമായ നിയമപരിജ്ഞാ നവും ബുദ്ധികൂർമ്മതയും സിലക്റ്റ് കമ്മറ്റിയിലും നിയമസഭ യിലും പ്രസ്തുത ബ്ൽ ആലോചനയ്ക്കു വന്നിട്ടുള്ള ഓരോ ഘട്ട ത്തിലും തെളിയിച്ചിട്ടുണ്ടു്. വെള്ളാളബിൽ, ഈഴവാബിൽ തുടങ്ങിയ പല നിയമങ്ങളുടെയും നിർമ്മാണകർത്തൃത്വത്തിലദ്ദേ ഹത്തിനു പങ്കുണ്ടു്. അദ്ദേഹത്തെ ഒന്നിലധികം തവണ തിരു വിതാംകൂർനിയമസഭയിലെയ്ക്കു തിരഞ്ഞടുത്തിട്ടുണ്ടു്. ഇപ്പോ ഴും അദ്ദേഹം ഒരു നിയമസഭാംഗമാണ്. കാര്യശേഷിയിലും കർമ്മപാടവത്തിലും അദ്ദേഹത്തേക്കാൾ തുലോം താഴ്ന്ന പടി യിലുള്ള പലരും വ്യക്തിപരമായ അഭ്യുന്നതിയിൽ അദ്ദേഹ ത്തെ പിന്നിലാക്കിയിട്ടുണ്ടെന്നുള്ളതു പരിതാപകരമായ ഒരു പരമാർത്ഥമാണു്. അദ്ദേഹത്തിന്റെ നർമ്മശീലവും ഫലി തോക്തിചാതുര്യവും അടുത്തു പരിചയിച്ചിട്ടുള്ളവർക്കു മാത്രമേ ആസ്വദിക്കുവാൻ കഴിഞ്ഞിരിക്കയുള്ളു . പ്രസരിപ്പില്ലാത്ത പ്രക്രതവും ആർഭാടരാഹിത്യവുമായിരിക്കണം ഇന്നുള്ളതിൽ കവിഞ്ഞ ഔന്നത്യത്തിനു് അദ്ദേഹത്തെ അനർഹനാക്കി

യിട്ടുള്ളതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/228&oldid=157473" എന്ന താളിൽനിന്ന് ശേഖരിച്ചത്