ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിടിച്ചുപറ്റണമന്നും, അവർ നിശ്ചിയിച്ചു. പൗരാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുവാൻ അന്യായമായ വിഭിന്നപരികണനകൾ എന്നന്നേക്കുമായി അവശതകൾ പരിഹരിക്കുവാൻ, അവർശ്രമം തുടങ്ങി ഈഴവസമുദതായത്തിന്റെ അവശതകൾ പരിഹരിക്കുവാൻ വേണ്ടപ്രതമികപരിശ്രമങ്ങൾ ആരംഭിച്ചതൂ സുപ്രസിദ്ധനായ ഡോക്ടർ പല്പുഅയിരുന്നു. ഈഴവർക്കു വിദ്യാലയങ്ങളിലും, സർക്കാർസർവീസിലുംപ്രവേശനമുണ്ടായിരുന്നുല്ലെന്നുള്ളഅതിഭയങ്കരമായ അനീതിയോടെയണ് അദ്ദേഹം സമരമാരംഭിച്ചത് .മറ്റെല്ലാപ്രക്ഷഭങ്ങളേയും എന്നപോലെ പല്പുവിന്റെഅവശതാപരിഹാരപ്രക്ഷോഭണത്തേയും ആദ്യഘട്ടത്തിൽഅതികാരികൾ വിഗണിക്കുകയാണു ചെയ്തത്. പക്ഷെപല്പുനിരാശനായില്ല. ഹർജകളും പരാതികളും കൊണ്ടുതിരുവതാംകൂർഗവർമ്മെന്റെ ആഫീസുമുറികൾനിറയ്ക്കുന്നതൂകെണ്ടുകാര്യമായ യാതൊരു ഫലവും സാദിക്കുവാനില്ലന്നു ബോധ്യമായതോടുകൂടി അദദേഹം അതീശഗവർമ്മെന്റിനെ അഭയം പ്രാപിച്ചു. ആ സ്വധീനശക്തിസമ്പന്നർ തിരുവിതാംകൂറിനു പുറത്തുഇൻന്ത്യയിലും,ഇംഗ്ലണ്ടിലും മിത്രങ്ങളെ സമ്പാദിച്ചു. ഈഴവസമുദായത്തിന്റെ അവശതകളെക്കുറിച്ചും, പൗരാവകാശത്തെപന്റിയും പാർലമെന്റിൽപ്പോലും ചോദ്യങ്ങളുണ്ടായി തിരുവിതാംകുർ ഗവർമ്മെന്റ് ഇത്രയുമായപ്പേൾ അല്പമൊന്നുചലിച്ചു. ഈഴവർക്കു വിദ്യാലയങ്ങളിലും,സർക്കാർസർവീസിലും പ്രവേശക്കുവാനുള്ള പ്രതിബന്ദഭങ്ങൾ ക്രമേണ നീങ്ങി. പല്പുവിനു സ്വസമുദായത്തിന്റയോ ഇത്തരംസമുദായത്തിന്റെയോ സംഘടിതമായ പിന്തുണയുണ്ടന്നില്ലെങ്കിലും, അദ്ദഹം ‌ ഈഴവസമുദായത്തിന്റെ അഭ്യുന്നതിക്കു വേണ്ടി ആത്മാർത്ഥമായിശ്രമം

ചെയ്തുകൊണ്ടിരുന്നു. ധരദേശാഭിമാവനിയും, സ്വപ്നചിന്തകനുമായിരുന്ന ബാരിസ്റ്റർ ജി.പി പിളളയുടെസഹകരണം പല്പുവിനുലഭിച്ചിരുന്നുഡോക്ടർ പല്പു ആരംഭിച്ച ഈ പ്രസ്ഥാനത്തെ അദ്ദേഹത്തിന്റെപിൻഗാമികളായ മി.എം.ഗോവിന്ദൻ, മഹാകവി വുമാരാനാശാൻ, എന്നിവർ പൂർവാധികം ശക്തിയോടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/231&oldid=157476" എന്ന താളിൽനിന്ന് ശേഖരിച്ചത്