ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

221

നായ ടി. കെ. മാധവനല്ലാതെ മറ്റാരുമായിരുന്നില്ല. ഗുരുസ്വാമി കഴിഞ്ഞാൽ ഈഴവസമുദായം ഇന്നതിനുള്ള സംഘടനാബലത്തിനും സ്വാശ്രയശക്തിക്കും മറ്റു ബഹുവിധമായ ശ്രേയസ്സിനും സർവോപരി കടപ്പെട്ടിരിക്കുന്നതു പരേതനായ ആ സമുദായസേവകനോടാണെന്നുള്ള കാര്യം തുലോം നിസ്തുർക്കമാണു്. സ്വാർത്ഥരഹിതനും. സമുദായാഭിമാനിയും, ത്യാഗശീലനുമായ മാധവൻ ഈഴവസമുദായത്തിനു വേണ്ടി ചെയ്തിട്ടുള്ള മഹത്തായ സേവനങ്ങളുടെ ഒരു വിവരണം ഈ ഗ്രന്ഥത്തിൽ അപ്രസക്തമാണല്ലോ. അദ്ദേഹം ഒരു സമുദായവാദിയായിരുന്നു എന്നു ചിലർ പറയാറുണ്ട്. എന്നാൽ അജ്ഞതയിലും, അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും ആണ്ടുകിടന്ന സ്വ സമുദായത്തെ തട്ടിയുണർത്തി അവർക്കു വിദ്യാഭ്യാസവും സംഘടനാശക്തിയും സാമ്പത്തികക്ഷേമവും നൽകി, ഇതരസമുദായങ്ങളുടെ നിരയിലേയ്ക്കു ഉന്നമിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ മഹത്തായ ശ്രമങ്ങൾ കേവലം സമുദായവാദമെന്ന പേരിൽ അപലപിക്കുവാനാർക്കും അവകാശമപള്ളതല്ല. അദ്ദേഹം ഒരു സമുദായസേവകനായിരുന്നു. അക്കാലങ്ങളിൽ ഈഴവർക്കു് ഒരു സമുദായസംഘടന അത്യന്താപേക്ഷിതവുമായിരുന്നു മറ്റു സമുദായാംഗങ്ങൾക്കോ, രാഷ്ട്രത്തിനു തന്നോയോ ചെയ്യുവാൻ കഴിവില്ലാത്ത അപാരമായ സേവനങ്ങളാണു് ഈഴവരുടെസമുദായസംഘടന ഈഴവസമുദായസത്തിനു വേണ്ടി അന്നനുഷ്ടിച്ചുകൊണ്ടിരുന്നത്. എസ്സ്. എൻ. ഡി. പി. യോഗത്തിന്റെ പിൽക്കാലചരിത്രമെന്തുതന്നെയായിരുന്നാലും, അതിന്റെ ഇന്നത്തെ പ്രവർത്തനങ്ങൾ ഏതുതരം അഭിപ്രായാന്തരങ്ങൾക്കിടകൊടുക്കുന്നതാണെങ്കിലും, ടി. കെ. മാധവന്റെ നേതൃത്വത്തിൽ അങ്ങനെ ഒരു സംഘടന അന്നു പ്രയത്നിച്ചിരുന്നെങ്കിൽ അനന്തര കാലങ്ങളിലെ സാമുദായികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ മറ്റു സമുദായങ്ങളോടൊപ്പം പ്രശംസാർഹമായ ഒരു സ്ഥാനം നേടുവാൻ ഈഴവസമുദായത്തീനു കഴിയുമായിരുന്നില്ല. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു സമുദായത്തിനു പ്രത്യേകമായി ദീർഘകാലം നിലനിന്നുപോരുന്ന അവശതകൾക്കു പരിഹാരമാർഗ്ഗം കണ്ടുപിടിക്കുവാൻ സമുദായസംഘടനകൾ ആവശ്യമാണെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/235&oldid=157480" എന്ന താളിൽനിന്ന് ശേഖരിച്ചത്