ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

222 വന്നേയ്ക്കാം.എന്നാൽ അങ്ങിനെയുള്ള ഘട്ടങ്ങളെ അതിജീവിച്ചു സമുദായഘടനകൾ മറ്റു പ്രവർത്തനരംഗങ്ങൾ നഷ്ടമാകുമ്പോൾ രാഷ്ട്രീയ കാര്യങ്ങളിലേയ്ക്കു കൈകടത്തുന്നതാണു തികച്ചും ആക്ഷേപാർഹമായിട്ടുള്ളത്. ടി.കെ. മാധവന്റെ ജീവചരിത്രഗ്രന്ഥത്തിൽ അദ്ദേഹത്തെക്കുറിച്ചു ചങ്ങനാശേരി എഴുതിചേർത്തിട്ടുള്ള സ്മരണകളിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം.ടി.കെ.മാധവൻ ചങ്ങനാശേരിയുടെ ശിഷ്യഗണങ്ങളിൽ ഒരാളായിരുന്നു.അന്നു ശ്രീമാൻ മാധവനെക്കുറിച്ചു വിശേഷവിധിയായി ഒന്നും എന്റെ ദൃഷ്ടിയിൽപെട്ടിരുന്നില്ല.ഒരുസാധാരണ വിദ്യാർത്ഥിയായി മാത്രമാണു ഞാൻ മാധവനെ അറിഞ്ഞിരുന്നത്. അധർമ്മത്തോടും അനീതിയോടുമുള്ള നിരന്തരമായ ധാർമ്മികയുദ്ധത്തിൽ സേനാനിത്വം വഹിക്കുവാൻ വഹിക്കുവാൻ കെല്പുള്ള ഒരു ധീരാത്മാവാണ് ആ ശരീരത്തിലാവാസം ചെയ്തിരുന്നതെന്നു ഞാൻ അറിഞ്ഞിരുന്നില്ല.പിൽക്കാലത്തു അദ്ദേഹത്തിൽ തെളിഞ്ഞിരുന്ന ആവക വിശിഷ്ടഗുണങ്ങൾ വികസിതങ്ങളാകാത്തതിനാൽ അവ സാധാരണ ദൃഷ്ടിക്കു അഗോചരമായിരുന്നിരിക്കണം. ഗുരുശിഷ്യന്മാരായ ഞങ്ങളിരുവരും നന്നേ ചെറുപ്പമായിരുന്നു............അദ്ദേഹം തുടരുന്നുഃ

പള്ളിക്കൂടത്തിൽ വച്ചു വിശേഷസംഭവങ്ങളൊന്നും കൂടാതെ കഴിഞ്ഞ ഞങ്ങളുടെ ഗുരുശിഷ്യബന്ധം അവിടെവച്ചവസാനിക്കുകയുണ്ടായില്ല.അദ്ധ്യാപകവൃത്തിയുപേക്ഷിച്ച വക്കീൽജീവീതത്തിൽ പ്രവേശിച്ചതോടുകൂടി തിരുവിതാംകൂറിലെ പൊതുകാര്യങ്ങളിലുള്ള എന്റെ എളിയ പങ്കുനിർവഹിക്കുന്നതിനുള്ള അവസരം എനിക്കുകിട്ടി.പൊതുകാര്യപ്രവർത്തനരംഗത്തിൽ ഞാൻ എന്റെ പഴയ ശിഷ്യനെ വീണ്ടും കണ്ടെത്തി.അതിനുശേഷം ദീർഘകാലം ഞങ്ങൾ സഹപ്രവർത്തകന്മാരായിരുന്നു.അക്കാലങ്ങളിലൊരിക്കലെങ്കിലും ഞങ്ങൾക്കു തമ്മിൽ ഒരു കാര്യത്തിൽ പോലും അഭിപ്രായവതിയാസമുണ്ടായിട്ടില്ലെന്നുള്ളതു ചാരിതാർത്ഥിജനകമാണ്...............പ്രസ്തുത സ്മരണകൾ അവസാനിക്കുന്നതിങ്ങനെയാണ് ൧൧0൫ മേടമാസത്തിൽ ചങ്ങനാശേരിയിൽവച്ചു നടന്ന നായർസമ്മേളന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/236&oldid=157481" എന്ന താളിൽനിന്ന് ശേഖരിച്ചത്