ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രവേശനവാദം ഒരു ജീവൽപ്രശ്നമാക്കിത്തീർക്കുന്നതിനും, അതിലേയ്ക്കു പൊതുജനാഭിപ്രായം രൂപവൽക്കരിക്കുന്നതിനും, ഊർജ്ജിതമായ പ്രവർത്തനപരിപാടികൾ നിർമ്മിച്ചുകൊണ്ടു് അദ്ദേഹം പ്രതികൂലകക്ഷികളെ നിർഭയം അഭിമുഖീകരിച്ചു. ൯൩-ലാണു മാധവന്റെ ആദ്യത്തെ മുഖപ്രസംഗം വെളിയിൽ വന്നതു്. ആ വർഷത്തിലെ എസ്. എൻ. ഡി. പി. യോഗം ക്ഷേത്രപ്രവേശനമനുവദിക്കണമെന്നുള്ള മാധവന്റെ പ്രമേയത്തെ ഐകകണ്ഠ്യേന അംഗീകരിച്ചു. ൯൪-ലെ പ്രജാസഭായോഗത്തിൽ മാധവനെ ഗവർമ്മെന്റു് ഒരു പ്രതിനിധിയായി നിയമിച്ചിരുന്നു. തന്റെ നിവേദനങ്ങളിൽ ക്ഷേത്രപ്രവേശനമനുവദിക്കണമെന്നു, അയിത്താചാരം ഒരു രാജകീയവിളംബരം മുഖേന നിർത്തൽചെയ്യണമെന്നും, മാധവൻ ശക്തിയുക്തം ഗവർമ്മെന്റിനെ ഉൽബോധിപ്പിച്ചു. ൯൫-ലും പ്രജാസഭയിലേയ്ക്കു നിയമിക്കപ്പെട്ട മാധവൻ ഈ വിഷയത്തെപ്പറ്റിത്തന്നെ നിവേദനങ്ങൾ ആവർത്തിച്ചു. രാജ്യമെങ്ങും പ്രചരണം ആരംഭിക്കുന്നതിലും അദ്ദേഹം വിമുഖനായിരുന്നില്ല. ൯൬-ലും ഈ വിഷയംതന്നെ നിവേദനത്തിനായി മാധവൻ പ്രജാസഭയ്ക്കയച്ചിരുന്നു. എന്നാൽ ദിവാൻബഹുദൂർ രാഘവയ്യ പ്രജാസഭാനടപടിനിയമത്തിന്റെ ൧൯-ാംവകുപ്പനുസരിച്ചു പ്രസ്തൃത വിഷയത്തെപ്പറ്റിയുള്ള മാധവന്റെ പ്രസംഗസ്വാതന്ത്ര്യം തടയുകയാണു ചെയ്തതു്. മി. രാഘവയ്യയുടെ ഈ നിരോധനം രാജ്യമെങ്ങും വലുതായ ക്ഷോഭത്തിനിടയാക്കി. തിരുവിതാംകൂറിന്റെ നാനാഭാഗങ്ങളിലും യോഗങ്ങൾ കൂടി മി. രാഘവയ്യയുടെ സ്വേച്ഛാപരമായ അധികാരപ്രയോഗത്തെ പ്രതിഷേധിച്ചു. ൯൬-കുംഭത്തിൽ തിരുവനന്തപുരത്ത് എൽ .എം. എസ്സ്. ഹാളിവച്ച് മി. എൻ. കുമാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെ. സി. രാമൻതമ്പി, ടി. കെ. വേലുപ്പിള്ള, പി. കേ. കേശവപിള്ള, ചങ്ങാശേരി മുതലായ നായർപ്രമാണികൾ പങ്കെടുക്കുകയും, ക്ഷേത്രപ്രവേശനവാദത്തിലവർക്കുള്ള ആനുകൂല്യത്തേയും ദിവാൻജിയുടെ തീരുമാനത്തിലുള്ള എതൃപ്പിനേയും രേഖപ്പെടുത്തുകയും ചെയ്തു. ഈ യോഗത്തിന്റെ സംയോജകന്മാരിലൊ

രാൾ ടി. കെ. മാധവനായിരുന്നു. ൯൬-ൽത്തന്നെ മറ്റൊരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/238&oldid=157483" എന്ന താളിൽനിന്ന് ശേഖരിച്ചത്