ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അ​ദ്ധ്യായം ൨൩

	കേരളത്തിലെ  അയിത്തോച്ചാടനപ്രസ്ഥാനത്തിനും  ക്ഷേത്രപ്രവേശനവാദത്തിനും ടി.കെ.മാധവൻ  നേടിയ  മഹത്തായ  അനുഗ്രഹം  ഇൻഡ്യൻനാഷ്ണൽകോൺഗ്രസ്സിന്റേയും,  മഹാവിഷയത്തിൽ  മാധവൻ  പ്രദർശിപ്പിച്ച  ദീർഘവീക്ഷണവും  ധീരതയും ഏറ്റവും  പ്രശംസനീയമാണ്.  രാഷ്ടീയമായ  സ്വാതന്ത്ര്യത്തിനു  വേണ്ടി  ഇൻഡ്യൻനാഷ്ണൽകോൺഗ്രസ്സും  മഹാത്മാഗാന്ധിയുടെ  നേതൃത്വത്തിൽ  ഒരു  ദേശിയസമരം  ആരംഭിച്ചുകഴിഞ്ഞിരുന്നു. ഉൽകൃഷ്ടജാതിക്കാരുടെ  മർദ്ദനങ്ങളിൽനിന്നു  അധഃകൃതസമുദയങ്ങളെ  രകഷിക്കുന്നതിനെന്നപോലെ  ബ്രി. ഗവൺമെന്റ്  ആ  സമുദായങ്ങൾക്കു  ചില  പ്രത്യേക  സൗജന്യങ്ങൾ  നൽകുകയെന്നൊരു  നയം  വളരെ  പുരാതനമായിത്തന്നെ  സ്വീകരിച്ചിട്ടുള്ള  ഒന്നാണ്.  ഇതുകൊണ്ടു  സ്വാർത്ഥലോലുപന്മാരും

ഉദ്യോഗാർത്ഥികളുമായ അവർണ്ണസമുദായങ്ങളിലെ ചില അഭ്യസ്ഥവിദ്യർ ബ്രിട്ടീഷ്ഗവൺമെന്റിനെ ആശ്രയിച്ചുനിന്നുകൊണ്ടു ദേശിയമായ പ്രസ്ഥാനങ്ങളെ അപലപിക്കുവാൻപോലും മടിച്ചിരുന്നില്ല. കേരളത്തിലെ ഇഴവരുടെ ഇടയിലും ചില നേതാക്കന്മാർ മഹാത്മാഗാന്ധിയുടെ ദേശീയപ്രസ്ഥാനത്തിലും കോൺഗ്രസ്സിന്റെ സമരപ്രവർത്തനങ്ങളിലും വിശ്വാസമുള്ളവരായിരുന്നില്ല. എന്നാൽ ഇരുന്നൂറുവർഷത്തെ ഭരണത്തിനുശേഷവും, പ്രത്യക്ഷമായ സാമുദായികനീതികളവസാനിപ്പിക്കുവാൻ വേണ്ടി നിസ്തുലപ്രാഭവമുള്ള ഈ മഹാസാമ്രാജ്യം ഒരു ചെറുവിരൽപോലും ഉയർത്തുകയുണ്ടായിട്ടില്ലെന്നുള്ള പരമാർത്ഥം ഈ വിമർഷകന്മാർക്കു ഗ്രഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. അവർണ്ണസമുദായങ്ങളോടു ബ്രട്ടീഷുഗവൺമെന്റ് പ്രദർശിപ്പിച്ചുവരുന്ന പ്രത്യേക കാരുണ്യവും അനുഭാവവും നിർവ്യാജമായിരിക്കുവാനിടയില്ലെന്നും, ഭിന്നിച്ചുഭരിക്കുകയെന്ന സാമ്രാജ്യനയത്തിന്റ ഒരു രൂപഭേദം മാത്രമാണിതെന്നും, സ്വസമുദായത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/240&oldid=157485" എന്ന താളിൽനിന്ന് ശേഖരിച്ചത്