ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നു എന്നുള്ളതായിരുന്നു ഈ പ്രസ്താവനയുടെ ചുരുക്കം. ആ സമ്മേളനം നിശ്ചലമായി. അവിടെ കൂടിയിരുന്ന ജനങ്ങൾ മുഖത്തോടുമുഖം തിരിച്ചു പരസ്പരം നോക്കിനിന്നതല്ലാതെ ഒന്നും ഉരിയാടുവാൻ ശക്തരായില്ല. സന്തോഷവും സന്താപവും ഇടകലർന്ന ഒരു സമ്മിശ്രവികാരമാണു് അവരുരെ ഹൃദയങ്ങളെ മർദിച്ചുകൊണ്ടിരുന്നതു്. അതിഭയങ്കരമായ ഒരു സാമുദായിക നീതിയോടു പടവെട്ടാനുള്ള മി. മേനവന്റെ സംരംഭത്തെ ബഹുജനങ്ങൾ സർവാത്മന അഭിനന്ദിച്ചു. എന്നാൽ ആ ധീര ദേശാഭിമാനികൾക്കു് അഭിമുഖീകരിക്കേണ്ടിവന്ന ആപത്തുകളെപ്പറ്റിയുള്ള ചിന്ത അവരെ സന്താപകുലരാക്കുകതന്നെ ചെയ്തു. അടുത്ത പ്രഭാതത്തിലാരംഭക്കുവാൻ പോകുന്ന തീവ്ര സമരത്തെക്കുറിച്ചു താഴ്ന്ന ശബ്ദത്തിൽ മന്ത്രിച്ചുകൊണ്ടു പൊതുജനങ്ങൾ യോഗസ്ഥലത്തുനിന്നു പിരിഞ്ഞുപോയി

                 അന്നു രാത്രി വൈയ്ക്കത്തെ സവർണ പ്രമാണികളും ഉദ്യോഗസ്ഥന്മാരും അടങ്ങിയ ഒരു ചെറിയ ഡപ്യൂട്ടേഷൻ, നേതാക്കന്മാരുടെ വിശ്രമസ്ഥലത്തു ചെന്ന് അടുത്ത പ്രഭാതത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഘോഷയാത്ര പത്തു ദിവസത്തേയ്ക്കു മാറ്റിവയ്ക്കണമെന്നേപക്ഷിച്ചു. അതിനിടയ്ക്കു ന്യായമായ ഒരു തീരുമാനമുണ്ടാക്കുവാൻ കഴിവുള്ള ശ്രമങ്ങൾ ചെയ്തു കൊള്ളാമെന്നു് അവർ വാഗ്ദാനം ചെയ്തു. അഭിമാനപൂർവ്വ മായ ഏതൊരു രാജ്യവ്യവസ്ഥകൾക്കും സന്നദ്ധരായിരുന്ന നേതാക്കന്മാർ കാര്യങ്ങൾ മംഗളമായി അവസാനിപ്പിക്കുവാൻ വേണ്ട ശ്രമങ്ങൾ ചെയ്യുന്നതിലേക്കു സവർണപ്രമാണികളുടേയും ഉദ്ധ്യോഗസ്ഥന്മാരുടേയും അപേക്ഷ അനുസരിച്ച് ഒരു മാസത്തെ അവധി നൽകാമെന്ന് സമ്മതിച്ചു.               

എന്നാൽ ഈ സന്ധിയാലോചനകൾ സമയദൈർഘ്യം ലഭിക്കുവാനുള്ള ഒരു നയോപായം മാത്രമാണെന്നു മുൻകൂട്ടി അറിഞ്ഞിരുന്ന കമ്മറ്റിക്കാർ അവർക്കു ലഭിച്ച സമയം പാഴാക്കിയില്ല. കേരളത്തിന്റെ നാനഭാഗങ്ങളിലും സഞ്ചരിച്ച് അവർ പ്രചരണ ജോലികൾ നടത്തി. പല സവർണനേതാക്കന്മാരേയും സന്ദർശിച്ച് അവരുടെ അനുഭാവവും സഹകരണവും നേടി. മീനം ൧൭--ാം നു -യായിരുന്നു വീണ്ടും ഘോഷയാത്ര നട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/244&oldid=157489" എന്ന താളിൽനിന്ന് ശേഖരിച്ചത്