ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൨൪

കേരളപ്രാദേശികകോൺഗ്രസ്സ്കമ്മറ്റയുടെ ആഭിമുഖ്യത്തിലാണല്ലോ വൈയ്ക്കം സത്യാഗ്രഹമാരംഭിച്ചത്. അതുകൊണ്ടു സത്യാഗ്രഹമാരംഭിക്കുന്നതിനു മുൻപുള്ള പ്രവർത്തനങ്ങളിൽ ചങ്ങനാശ്ശേരിക്കു ഗണ്യമായ യാതൊരു പങ്കും വഹിക്കുവാനുണ്ടായിരുന്നില്ല. സത്യാഗ്രഹം ആരംഭിക്കുന്നതിനു മുൻപ് അതിന്റെ പ്രവർത്തകന്മാർ ചങ്ങനാശ്ശേരിയോടാലോചിക്കുയുമുണ്ടായില്ല. എന്നാൽ രാജ്യത്തിന്റെ പൊതുതാല്പര്യങ്ങളെ സ്പർശിക്കുന്ന പുരോഗമനപരമായ യാതൊരു പ്രസ്ഥാനത്തിനും ദീർഘകാലം അദ്ദേഹത്തിൽ നിന്നകന്നുനിൽക്കുവാൻ കഴിഞ്ഞിരുന്നില്ല. ഏതാദൃശ്യമായ പ്രവർത്തനങ്ങൾക്ക് ആരുടേയും പ്രത്യേകമായ ക്ഷണങ്ങളും അദ്ദേഹം പ്രതീക്ഷിക്കാറില്ല. പോരെങ്കിൽ അയിത്തോച്ചാടനവും, അധഃകൃതോദ്ധാരണവും അദ്ദേഹത്തിന്റെ രക്തത്തിലും മജ്ജയിലുംകൂടി വ്യാപിച്ചു, ജീവസന്ധാരണത്തിനുതന്നെ അത്യന്താപേക്ഷിതമായിത്തീർന്നിരുന്ന മഹനീയമായ രണ്ട് ആദർശങ്ങളായിരുന്നു. സമരകാഹളം മുഴങ്ങുന്നതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ ചിന്താശക്തി പെട്ടന്നുണർന്നു. ഗാഢമായ ആലോചനകളുടെ ഫലമായി അദ്ദേഹം ചില തീരുമാനങ്ങൾ ചെയ്തു. സ്ഥിതിഗതികൾ നേരിട്ടു ധരിച്ചതിനുശേഷം തന്റെ സർവസ്വാധീനശക്തിയും ആ സമരത്തെ വിജയത്തിലേയ്ക്കടുപ്പിക്കുവാൻ വേണ്ടി വിനിയോഗിക്കുവാൻ അദ്ദേഹം നിശ്ചയിച്ചു.

                                                   അന്ന്  അദ്ദേഹം  ചങ്ങനാശ്ശേരിയിൽ  കുടുംബസഹിതം  താമസിക്കുകയായിരുന്നു.  സീമന്തശിശുവിന്റെ  അന്നപ്രാശനകർമ്മം  നടത്തുവാൻ  വേണ്ട ഏർപ്പാടുകൾ  ചെയ്തുകൊണ്ടിരിക്കുമ്പോഴാണു  വൈയ്ക്കത്തെ  സംഭവവികാസങ്ങൾ  ഒന്നൊന്നായി  കേട്ടറിഞ്ഞതു.  ചോറൂണടിയന്തിരം  തൽക്കാലം  മാറ്റിവച്ചിട്ടു  ചങ്ങനാശ്ശേരി  അതിഝടുതിയിൽ  വൈയ്ക്കത്തെത്തി.  പ്രഥമസന്താനത്തിന്റെ  ചോറൂണൂകർമ്മം  നടത്തുവാൻ  ഭർത്താവിന്റെ  ആഗമനം  ആകാംക്ഷയോടെ  പ്രതീക്ഷിച്ചുകൊണ്ടിരുന്ന						

236










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/249&oldid=157494" എന്ന താളിൽനിന്ന് ശേഖരിച്ചത്