ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സീ. കെ. പി., പാച്ചുവിനു അന്നു കൊല്ലംമുൻസീഫായിരുന്ന എൻ. കൃഷ്ണപിള്ളയുടെ പരിചയം നേടിക്കൊടുത്തു. മുൻസിഫ് കൃഷ്ണപിള്ള ചില കമ്മീഷൻഉത്തരവുകൾ കൊടുത്തു പാച്ചുവിനെ സഹായിച്ചിരുന്നതു കൂടാതെ പ്രതിമാസം ഓരോ രൂപാ സൌജന്യമായി നൾകുകയും ചെയ്തുവന്നിരുന്നു. കൂടാതെ പ്രതിമാസം രണ്ടു രൂപാ വീതം ലഭിക്കുന്ന ഒരു ട്യൂഴനും പാച്ചുവിനു കിട്ടി. ഇങ്ങിനെ ഉദാരമതികളും, ദാക്ഷിണ്യശീലന്മാരും, സംപൂജ്യന്മാരുമായിരുന്ന മൂന്നു കൃഷ്ണപിള്ളമാരുടെ

ഒരേ കാലത്തുള്ള സഹായസഹകരണങ്ങൾകൊണ്ടു പാച്ചു ഹൈസ്ക്കൂൾ സമുദ്രം ഒരുവിധം തരണംചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/29&oldid=216713" എന്ന താളിൽനിന്ന് ശേഖരിച്ചത്