ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം

പരമേശ്വരൻപിള്ള -ൽ മറ്റ്രിക്കുലേഷൻപരീക്ഷയിൽ ജയിക്കയും, അടുത്ത വർഷം തന്നെ തിരുവനന്തപുരത്തു മഹാരാജാസ്കാളേജിൽ എഫ് എ. ക്ലാസിൽ ചേർന്നു വിദ്യാഭ്യാസം തുടരുകയും ചെയ്തു. കോയിപ്പുറം കൃഷ്ണപിള്ളയുടെ തിരുവനന്തപുരത്തേ ഭവനം, ഒരു സർവകലാശാലാവിദ്യാർത്ഥിയായി കൊല്ലത്തുനിന്നു തിരിച്ചുവന്ന പഴയ പാച്ചുവിനു സന്തോഷപുരഃസ്സരം ആതിഥ്യം നൽകി. ദിവാൻ രാമറാവുവിന്റെ ഔദാര്യ്യംകൊണ്ടു ലഭിച്ചിരുന്ന മുന്നൂറു രൂപാ അപ്പോഴും പരമേശ്വരൻപിള്ളയുടെ സ്വകാര്യ്യമൂലധനമായി ശേഷിക്കുന്നുണ്ടായിരുന്നു. പ്രസ്തുത മൂലധനംപോലെതന്നെ മറ്റൊരുറച്ച സമ്പാദ്യമായി കൊല്ലത്തുവച്ചു ലഭിച്ച മുൻസിഫ് കൃഷ്ണപിള്ളയുടെ സ്നേഹവാത്സല്യങ്ങളും, പരമേശ്വരൻപിള്ളയുടെ സർവകലാശാലാവിദ്യാഭ്യാസത്തെ സുഗമമാക്കി. കാളേജുവിദ്യാഭ്യാസത്തിനാവശ്യമായ വിലപിടിച്ച പുതിയപുസ്തകങ്ങൾ വാങ്ങുവാനോ, താരതമ്യേന ഭാഗ്യവാന്മാരായ വിദ്യാർത്ഥികളെപ്പോലെ മാന്യമായ വിധത്തിൽ വസ്ത്രധാരണം ചെയ്തു ക്ലാസുകളിൽ ഹാജരാകുവാനോ, അന്നും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. സ്നേഹിതന്മാരോടു പുസ്തകങ്ങൾ കടം വാങ്ങിയും, പഴയപുസ്തകങ്ങൾ അന്വേഷിച്ചു പിടിച്ചും പരമേശ്വരൻപിള്ള തന്റെ ആവശ്യങ്ങൾ നിർവഹിച്ചു. മറ്റു വിദ്യാർത്ഥികൾ കാളേജിലെ സായാഹ്നവിനോദങ്ങളിൽ പങ്കെടുക്കുകയും, സംഘം ചേർന്നു് ഉല്ലസിച്ചു സവാരി പോകുകയും ചെയ്യുമ്പോൾ ദരിദ്രനായ പരമേശ്വരൻ പിള്ള മറ്റുള്ളവരുടെ വസതികളിൽ ഡസ്കിനു മുൻപിലിരുന്നു, ഭാഗ്യവാന്മാരായ അവരുടെ സന്താനങ്ങളെ ട്യൂഷൻ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരിക്കും.

ഇക്കാലത്തു്, ദയാലുവായിരുന്ന മുൻസിഫ് കൃഷ്ണപിള്ള ഒരു വെക്കേഷനു കൊല്ലത്തുചെന്നു് അദ്ദേഹത്തെക്കാണുവാൻ, പരമേശ്വരൻപിള്ളയോടാജ്ഞാപിച്ചു. കൃഷ്ണപിള്ള ആലപ്പുഴ, കോട്ടയം, പറവൂർ എന്നീ മൂന്നു സ്ഥലങ്ങളിലേ മുൻസിഫ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/30&oldid=216714" എന്ന താളിൽനിന്ന് ശേഖരിച്ചത്