ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

340 "നായർസവീസ് സൊസൈററിയിലെ എല്ലാ അംഗങ്ങളുടെയും വിശ്വാസബഹുമാനങ്ങൾക്കു പാത്രീഭ്രതനായ ചങ്ങനാശേരി പരമേശ്വരൻപിള്ള അവർകൾ ബി.ഏ.ബി. എൽ-നെത്തന്നെ സർവീസ് സൊസൈറ്റി പ്രസിഡണ്ടായി ഇക്കഴിഞ്ഞ പത്തുകൊല്ലവും ഏകാഭിപ്രായത്തോടുകൂടി തിരഞ്ഞെടുക്കുകയും അദ്ദേഹത്തിന്റെ ആജ്ഞാനുസര​​ണം പ്രാവർത്തിക്കയും ചെയ്തതു നിമിത്തമാണു സർവീസ് സൊസൈറ്റി ഈ നിലയെ പ്രാപിച്ചത്.സർവിസ് സൊസൈറ്റിയെ നേർവഴി നയിക്കുവാൻ അസാധാരണശേഷിയുള്ള കശാഗ്രബുദ്ധിമാനായ അദ്ദേഹം നിസ്വാർത്ഥപരമായ സമുദായസ്നേഹത്തോടുകൂടി സൊസൈറ്റിപ്രസിഡന്റായിരിക്കുന്ന കാലത്തോളം നമുക്കു യാതൊരാശങ്കയക്കും ഭയത്തിനും കാരണമില്ലെന്നറിയാം."

      ചങ്ങനാശേരി  ഉദ്യോഗത്തിൽപ്രവേശിച്ച് ഏതാനുംനാളുകൾകഴിഞ്ഞപ്പോൾ അദേഹത്തിനു സൊസൈറ്റിയുടെ അദ്ധ്യക്ഷപദം ഒഴിയേണ്ടതായിവന്നു. അദ്ദേഹത്തിന്റെ ഉന്നമനത്തിൽ മി .മന്ദം ഉൾപ്പെടെയുളള സൊസൈറ്റിയംഗംങ്ങൾ സന്തോഷിക്കുകയുണ്ടായി. എങ്കിലും സങ്കീർണ്ണവികാരങ്ങളോടകുടിയാണ് അവർ  ആ  നിയമനവാർത്തയെ സ്വാഗതംചെയ്തത് .ചങ്ങനാശേരിയുടെ സജീവമായനേതൃത്വം തല്ക്കാലത്തേയ്ക്കെങ്കിലും    നഷ്ഠപ്പെട്ടുപോകുമെന്നുളള ബോധംസൊസൈറ്റി അംഗങ്ങളെ  അമിതമായി   സന്തപിപ്പിച്ചു. ചങ്ങനാശേരി അദ്ധ്യക്ഷപദം ഒഴിഞ്ഞതിനു ശേഷം സൊസൈറ്റിയുടെ പൊതുയോഗത്തിൽ താഴെച്ചേർക്കുന്ന പ്രമേയങ്ങ പാസാക്കി.

൧. സർവീസ് സൊസൈറ്റിമെമ്പർന്മാരുടെ നിഷ്കളങ്ക ബഹുമാനത്തിനു പാത്രീഭ്രതനും, അവരുടെ വിശ്വാസങ്ങൾക്കു ലക്ഷ്യമായി ഇക്കഴിഞ്ഞ പത്തു കൊല്ലക്കാലവും സൊസൈറ്റിയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബഹുമാന്യനും, ഒരുത്തമ സമുദായസ്നേഹിയും രാജ്യഭക്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/355&oldid=157500" എന്ന താളിൽനിന്ന് ശേഖരിച്ചത്