ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

346

റിച്ചോ പരാതി പറയുവാനും ആക്ഷേപം പുറപ്പെടുവിക്കുവാനും തിരുവിതാംകൂറിലെ മറ്റു മികച്ച സമുദായങ്ങൾക്കു കാരണമൊന്നുമുണ്ടായിരുന്നില്ല. ഈഴവസമുദായം നായർസമുദായത്തോടു ചേർന്നുനിന്നു പ്രവർത്തിക്കുകയും, സൊസൈറ്റിസ്ഥാപനങ്ങൾക്കു് ഈഴവർ മുക്തഹസ്തം ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഈഴവരുടെ സഞ്ചാരസ്വാന്ത്ര്യപ്രശ്നം നായരുടെ പ്രശ്നമായിട്ടാണു് അന്നു സൊസൈറ്റികരുതിയിരുന്നതു്. വയ്ക്കത്തുവച്ചു ചങ്ങനാശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ നായരീഴവസംയുക്തസമ്മേളനം ഇതിനു മതിയായ തെളിവാണ് . ഉദ്യോഗസ്വീകരണംവരെ സൊസൈറ്റിയുടെ അദ്ധ്യക്ഷനെന്ന നിലയിലും അതിനുശേഷം ഒരു ഉപദേഷ്ടാവു് എന്നനിലയിലും തന്റെ ധാർമ്മികബലവും സ്വാധീന ശക്തിയും പ്രയോഗിച്ചു ചങ്ങനാശ്ശേരി ആ സ്ഥാപനത്തിന്റെ അഭിവൃദ്ധിക്കും ഉല്ക്കർഷത്തിനും വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളുടെ ഒരുചരിത്രവും, അക്കാലത്തു തിരുവിതാംകൂറിലെ മറ്റു സമുദായങ്ങൾക്കു് സൊസൈറ്റിയെക്കുറിച്ചുണ്ടായിരുന്ന മതിപ്പും, നാം കണ്ടുകഴിഞ്ഞു. തിരുവിതാംകൂറിലെ പൊതുക്കാര്യരംഗത്തിൽ സർവീസ് സൊസൈറ്റിക്കുണ്ടായിരുന്ന ഉന്നതമായ നിലയും സന്മാർഗ്ഗികമായ പ്രാബല്യവും എത്രമാത്രമായിരുന്നു എന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. "സൊസൈറ്റിയുടെ പ്രഥമമായ ഉദ്ദേശം സമുദായപരിശ്രമമാണെങ്കിലും അത് എല്ലാ നല്ല ജനങ്ങളും പ്രവർത്തിക്കുന്നതു പോലെ രാജ്യത്തിന്റെ' ആകമാനമുള്ള നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രയത്നിക്കുന്നുണ്ടെന്നാണു് എന്റെ നീരിക്ഷണത്തിൽനിന്നും ഞാൻ വിശ്വാസപൂർവം ധരിച്ചിരിക്കുന്നതു്" എന്നു വാട്ട്സ് അഭിപ്രായപ്പെടുമ്പോൾ അദ്ദേഹം തിരുവിതാംകൂറിലേ നാനാജാതിമതസ്ഥരായ സാമാന്യജനങ്ങൾക്ക് അക്കാലത്തു സൊസൈറ്റിയെപറ്റിയുണ്ടായിരുന്ന ആത്മാർത്ഥമായ അഭിപ്രായത്തെ പ്രതിദ്ധ്വനിപ്പിക്കമാത്രമാണു് ചെയ്തിട്ടുള്ളതു്. എന്നാൽ ചങ്ങനാശ്ശേരി നായർസർവീസ് സൊസൈറ്റിയുടെ നേതൃത്വം വിട്ടൊഴിഞ്ഞതിനു ശേഷമുള്ള ആ സ്ഥാപനത്തിന്റെ പ്രവർത്തനചരിത്രവും സംക്ഷിപ്തമായി ഈ ഗ്രന്ഥത്തിൽ വിവരിക്കാതെ നിവർത്തിയില്ല. താൻ ശിശുനിർവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/361&oldid=157506" എന്ന താളിൽനിന്ന് ശേഖരിച്ചത്