ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൩൪

കഴിഞ്ഞ അദ്ധ്യായത്തിലുദ്ധരിച്ചിട്ടുള്ള മി. മന്ദത്തു പത്മനാഭപിള്ള യുടെ ഒരുപ്രസ്താവനയിൽ നായർസർവീസ് സൊസൈറ്റിയിലെ എല്ലാ അംഗങ്ങളുടെയും സ്നേഹബഹുമാനങ്ങൾക്കു പാത്രീഭ്രതനായ ചങ്ങനാശേരി പരമേശ്വരൻ പിള്ളഅവർകൾ എന്നദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു തുലോം അർത്ഥഗർഭമാണു്. മി. മന്ദത്തു പത്മനാഭ പിള്ള നിരന്തരമായ പരിശ്രമംകൊണ്ടും ആത്മാർത്ഥമായ സേവനംകൊണ്ടും സർവീസ് സൊസൈറ്റിയുടെ അഭ്യുന്നതിയെ ലാക്കാക്കി പ്രവർതിച്ചുകൊണ്ടിരുന്ന കാലത്തുപോലും ആസ്ഥാപനത്തിലെ എല്ലാ അംഗങ്ങളുടെയും വിശ്വാസവും സ്നേഹബഹുമാനങ്ങളും ആർജ്ജിക്കുവാനദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. സൊസൈറ്റിഅംഗങ്ങളും ജനറൽ സിക്രട്ടറിയും തമ്മിൽ പലപ്പോഴും അതികഠിനമായ നീരസങ്ങളും സ്വരചേർച്ചയില്ലായിമയും ഉണ്ടായികൊണ്ടിരുന്നു. ഇവ വർദ്ധിച്ചുവന്നതല്ലാതെ കുറയുന്നലക്ഷണങ്ങളും കാണുവാൻ ഉണ്ടായിരുന്നില്ല. മി. മന്ദത്തിന്റെ വികാരപരമായ മനോഭാവവും സ്വേച്ഛാപ്രഭുത്വവുമാണ് ഈ മത്സരങ്ങൾക്കിടകൊടുത്തതു്. ഇങ്ങിനെ ആഭ്യന്തരമായി നീറിപുകഞ്ഞു കൊണ്ടിരുന്ന അസുഖങ്ങളും കുഴപ്പങ്ങളും ബഹിർ ഭാഗത്തേയ്കുപൊട്ടി പ്രവഹിക്കുവാനുള്ള ലക്ഷണങ്ങൾ കണ്ടിട്ടുള്ള അവസരങ്ങളിലെല്ലാം സർവസമ്മതനായ ചങ്ങനാശേരി പരമേശ്വരൻപിള്ള ഇടപെട്ടു കലഹപ്രിയന്മാരെ സ്വാന്തനപ്പെടുത്തി ജനറൽസെക്രട്ടറിയുടെ പദവിയും പ്രാബല്യവും ഉന്നമിപ്പിക്കുന്നതിനും ദൃഢപ്പംടുത്തുന്നതിനും തന്റെ സ്വാധീനശക്തി മുഴുവൻ പ്രയോഗിച്ചിട്ടുണ്ട്. സൊസൈറ്റിയിലെ പ്രധാന അംഗങ്ങളിലൊരാളായ മി. പൊതുപാടത്തു പത്മനാഭപ്പിള്ള മി. മന്ദത്തിനെസെക്രട്ടറി പദത്തിൽ നിന്നു നീക്കം ചെയ്യുന്നതിന് ഒരിക്കൽ തീവ്രമായപരിശ്രമം ചെയ്യുകയുണ്ടായി. മി. മന്ദത്തിന്റെ ക്രമരഹിതമായനടപടികളെ അപലപിച്ചുകൊണ്ട് ഒരു ലഘുലേഖ പ്രസിദ്ധം ചെയ്യുവാൻ പോലും അദ്ദേഹം ഉദ്യമിക്കതിരുന്നില്ല. ഇങ്ങിനെയുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/364&oldid=157509" എന്ന താളിൽനിന്ന് ശേഖരിച്ചത്