ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

359

നാക്കി. ചങ്ങനാശേരിയുടെ അന്വേഷണഫലം സൊസൈറ്റിയുടെ കൌൺസിലിൽ സമർപിച്ചു പരസ്യമാക്കുന്നതു് ആ സ്ഥാപനത്തിന്റെ ബഹുമതിക്കും അന്തസ്സിനുമെന്നു വേണ്ട നിലനിൽപ്പിനുതന്നെ ഹാനികരമായിരിക്കുമെന്നും , മി.മന്ദം കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഉള്ളഴിഞ്ഞു പശ്ചാത്താപിക്കുന്നുണ്ടെന്നും , ശ്രദ്ധക്കുറവുകൊണ്ടു വന്ന ക്രമക്കേടുകൾ പ്രസിദ്ധം ചെയ്ത് അദ്ദേഹത്തെ അപമാനിക്കുന്നതു ജനറൽസിക്രട്ടറിക്കു തീരാത്ത ദു:ഖകാരണമായിത്തിരുമെന്നും, മി. ശിവരാമപ്പണിക്കർ ചങ്ങനാശേരിയെ അറിയിച്ചു. ചങ്ങനാശേരിയുടെ നിർദേശാനുസരണം ഭാവിയിൽ ഭരണകാര്യങ്ങൾ നിർവഹിച്ചു കൊള്ളാമെന്നു മി.മന്ദം സമ്മതിച്ചിട്ടുള്ളതായും മി. ശിവരാമപ്പണിക്കർ ചങ്ങനാശേരിക്കറിവു നൾകി . മി.പണിക്കരുടെ അഭിപ്രായത്തെ ആദരിച്ചും , അന്നു വൈകുന്നേരം മി.മന്ദം നേരിട്ടു ചെയ്ത പശ്ചാത്താപപ്രകടനത്തെ വിശ്വസിച്ചും , ഒരു പഴയ സഹപ്രവർത്തകനോടുള്ള മൈത്രീബന്ധത്തെ പരിഗണിച്ചും, ചങ്ങനാശേരി റിപ്പോർട്ടു കൌൺസിലിനു സമർപപിക്കയുണ്ടായില്ല. എന്നാൽ സൊസൈറ്റിയുടെ ഭാവിനടത്തിപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം തഴെച്ചേർക്കുന്ന നിർദ്ദേശങ്ങൾ മി. മന്ദത്തിനു രേഖാമൂലം നല്കു കയും, അവ അക്ഷരംപ്രതി അനുഷ്ഠിച്ചു കൊള്ളാമെന്നു മി. മന്ദം ഉറപ്പു പറയുകയും ചെയ്തു. നിർദ്ദേശങ്ങൾ.

൧. പെരുന്ന സ്കൂളിലെ കുഴപ്പത്തിനെല്ലാം ഹേതുഭ്രതനായ മി. വാസുദേവപ്പിള്ളയെ താക്കീതു നല്കി അവിടെ നിന്നും കരുവാറ്റയ്ക്കു സ്ഥലം മാറ്റണം. ൨. പെരുന്നസ്വദേശികളായ യുവാക്കന്മാരെ അവിടത്തെ സ്കൂളിൽ നിയമിക്കുമ്പോഴെല്ലാം അദ്ധ്യാപകന്മാരുട ഇടയിൽ കക്ഷിപ്പിണക്കവും വഴക്കുമുണ്ടായിട്ടുള്ളതുകൊണ്ടു മേലിൽ പെരുന്നദേശികളായ യുവാക്കന്മാരെ അവിടെ നിയമിക്കരുത്. അവരെ മറ്റു സ്ഥലങ്ങളിൽ നിയമിക്കുന്നതിനുയാതൊരു വിരോധവുമില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/374&oldid=157519" എന്ന താളിൽനിന്ന് ശേഖരിച്ചത്