ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

364

വർഗ്ഗീയസ്ഥാപനങ്ങളുടെ പരിമിതികളേയും അനാശാസ്യസ്വഭാവത്തേയും പറ്റി ചിന്തിച്ചു ചിന്തിച്ചു ഒരു തിക‌ഞ്ഞ ദേശീയവാദിയയിട്ടാണു സർക്കാർജീവനത്തിൽ നിന്നും പിരിഞ്ഞു പൊതുക്കാര്യങ്ങളിലേയ്ക്കു വീണ്ടും തിരിച്ചു വന്നത്. ഇത് അനന്തര സംഭവങ്ങൾ തെളിയിക്കുന്നതാണ്. ഏതായാലും തന്റെ നിർദ്ദേശങ്ങളനുസരി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ച്ചു പ്രവർത്തിക്കുകയാണെങ്കിൽ സൊസൈറ്റിയുടെ ഭരണം സംബന്ധിച്ചു വൻപിച്ച കുഴപ്പങ്ങളെന്നും അടുത്ത ഭാവിയിൽ സംഭവക്കുന്നതല്ലെന്നു ബോദ്ധ്യമുണ്ടായിരുന്നതു കൊണ്ടും മി മന്ദത്തിനോടു മത്സരിക്കുവാൻ താല്പര്യമില്ലാതിരുന്നതു കൊണ്ടും, ചങ്ങനാശേരി ആ സ്ഥപനത്തിന്റെ സജീവമായ നേത്യത്വത്തിൽ നിന്നു പിൻവാങ്ങുവാൻ നിശ്ചയിച്ചു. സൊസൈറ്റിയേപോലുള്ള ഒരു പ്രവർത്തന രംഗം മി. മന്ദത്തിനേപ്പോലുള്ള ഒരു സമുദായപ്രവർത്തകന് എത്ര വളരെ മേന്മ ചേർക്കുന്ന ഒന്നാണെങ്കിലും വിദ്യാസമ്പന്നനും ദേശീയചിന്തകനും രാജ്യാഭിമാനിയുമായ തനിക്ക് അതുയോജിച്ചതല്ലെന്നു് അദ്ദേഹത്തിനു തോന്നി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നിർബാധമായി തുടർന്നുപൊയ്ക്കൊളളുവാൻ മി. മന്ദത്തിനെ അനുവദിച്ചിട്ടു ചങ്ങനാശേരി പിന്നണിയിലേയുക്കു വലിഞ്ഞു. അടുത്തപ്രവശ്യംസൊസൈറ്റിയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്കു സ്ഥാനാർത്ഥിയായി നില്കണമെന്ന ചിലർ അദ്ദേഹത്തോടപേക്ഷിച്ചപ്പോൾ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെടുമെങ്കിലല്ലാതെ ആ സ്ഥാനം സ്വീകരിക്കുവാൻ താൻ അഭിലഷിക്കുന്നില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞതു്. മി .മന്ദവും അനുയായികളും എതിരുളളപ്പോൾ ഐകകണ്ഠ്യേനയുളള തിരഞ്ഞെടുപ്പു് അസാദ്ധ്യമായിരിക്കുമെന്നദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ സർവ്വീസ് സൊസൈറ്റിയുടെ അദ്ധ്യക്ഷപദം കാര്യയമായിത്തോന്നിയിരുന്ന കാലഘട്ടവും കഴിഞ്ഞു പോയിരുന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽനിന്നു പിന്മാറിയതോടു കൂടി ചങ്ങനാശ്ശേരി വർഗീയരംഗത്തു നിന്നു എന്നേയ്ക്കുമായി അന്തർദ്ധാനം ചെയ്തു. എന്നാൽ ചങ്ങനാശ്ശേരി മറ്റെരു നായർസമ്മേളനത്തിന്റെ അദ്ധ്യക്ഷ പീഠത്തിൽ ഒരിക്കൽക്കൂടി പ്രത്യക്ഷപ്പെടുകയുണ്ടായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/379&oldid=157524" എന്ന താളിൽനിന്ന് ശേഖരിച്ചത്