ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

367

പൊതുജനാഭിപ്രായത്തിന്റെ നാ‌ഡി ചലനത്തെ അപ്പോഴും സ്പർശിച്ചു കൊണ്ടിരുന്ന ചങ്ങനാശേരിയുമായി സർ സി പി .ഭരണപരിഷ്കാരം സംബന്ധിച്ചുള്ള പ്രശ്നങ്ങളെപ്പറ്റി സംഭാഷണം ചെയ്തിട്ടുണ്ട്. ഈ വിഷയത്തെപ്പറ്റി ചങ്ങനാശേരി സർ സി.പി- ക്കയച്ച ഒരു കത്തിൽ പുത്തനായി രൂപവൽക്കരിക്കപ്പെടുന്ന നിയമസഭയ്ക്കു കരം ചുമത്തുന്നതിനുള്ള അധികാരങ്ങൾ നൽകേണ്ടതാണെന്നും നിയമസഭയുടെ ആലോചനാ പരിധിയിൽ ഉൾപ്പെടാത്ത വിഷയങ്ങളുടെ എണ്ണം നിവ്യത്തിയുള്ളടിത്തോളം കുറവു ചെയ്യണമെന്നും പൊതുജനങ്ങളുടെ ഭാവനയെ സ്പർശിക്കത്ത എന്തെങ്കിലും ചില പുതുമകൾ ഭരണപരിഷ്കാരലുൾപ്പെടുത്തേണ്ടതാണെന്നും പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ൧൧൦൮ തുലാമാസത്തിൽ ഭരണ പരിഷ്കാരം സംബന്ധിച്ചുള്ള ഗവൺമെന്റ് കമ്മ്യണിക്കും റഗുലേഷനും പ്രസിദ്ധീകൃതമായി. ഒരു ദ്വി മണ്ഡലനിയമസഭയാണു നൂതനമായ ഈപരിഷ്കാരം കൊണ്ടു തിരുവിതാം കൂറിനു ലഭിച്ചത് . ഇവയ്ക്കു ശ്രീമൂലം അസംബ്ലിയെന്നും, ശ്രീചിത്തിരാ സ്റ്റേറ്റ്കൗൺസിലെന്നും പ്രത്യകം നാമകരണം ചെയ്തിരുന്നു. പത്തുദ്യോഗസ്ഥാംഗങ്ങളുൾപ്പെടെ അസംബ്ളിയിൽ എഴുപത്തിരണ്ട് അംഗങ്ങളുണ്ടായിരിക്കണമെന്നാണ് നിയമം നിർദ്ദേശിച്ചിരുന്നത്. ഈ സഭയ്ക്കു തൊണ്ണൂറ്റി ഏഴിലെ നിയമസഭയെ അപേക്ഷിച്ച് അഗണ്യമായ ചില അധികാരങ്ങൾ കൂടുതലായി നൽകിയിരിക്കുന്നു. ഒരു ഡെപ്യട്ടി പ്രസിഡന്റിനെ തിരെഞ്ഞെടുക്കുവാനും ഏതെങ്കിലും ഒരു അംഗത്തിന്റെ ചോദ്യങ്ങളെ അടിസ്ഥാനമാക്കി മറ്റേതൊരംത്തിനും ഉപചോദ്യങ്ങൾ ചോദിക്കുവാനും ഏതെങ്കിലും അംഗത്തിന്റെ ചേദ്യങ്ങളെ അടിസ്ഥാനമാക്കി മറ്റേതൊരംഗത്തിനും ഉപചോദ്യങ്ങൾ ചോദിക്കുവാനും ഉള്ള അവകാശങ്ങളായിരുന്നു ഇവയിൽ പ്രധാനമായവ . കൗൺസിലുള്ള അംഗങ്ങളുടെ ആകെ എണ്ണം ൩൭- ആയിരുന്നു. അതിൽ തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഒരുചെറിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. ബഡ്ജറ്റു പൊതുവെ വിമർശിച്ചു പാസാക്കുവാനല്ലാതെ ഖണ്ഡനോപക്ഷേപങ്ങൾ ഹാജരാക്കുവാനുള്ള അവകാശംകൗൺസിലിനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/382&oldid=157527" എന്ന താളിൽനിന്ന് ശേഖരിച്ചത്