ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

373

മാർഗ്ഗങ്ങൾ തികച്ചും അസാന്മാർഗികളായിട്ടാണ് അദ്ദേഹം കരുതിയതു്. അതുകൊണ്ടു സംയുക്തകക്ഷിയുടെ കളിപ്പാട്ടങ്ങളായി സ്ഥാനാർത്ഥിമത്സരത്തിനു കോപ്പുകൂട്ടിയ ചില നിവർത്തനേതര സമുദായങ്ങളെ അവരുടെ ഉദ്യമത്തിൽ പിൻതിരിപ്പിക്കുവാൻ ചങ്ങനാശേരി ഊർജ്ജിതമായി ചിലതൊക്കെ പ്രവർത്തിച്ചിട്ടുണ്ടു . നിവർത്തനക്കാരുടെ അവകാശവാദങ്ങളോടുള്ള അനുഭാവരാഹിത്യം കൊണ്ടല്ല സുദൃഢമായ നീതി ബോധം കൊണ്ടാണു്. അദ്ദേഹം അതിനൊരുങ്ങിയത് മെ.എം.എൻ .നായർ കൈനിക്കര പത്മനാഭപിളള കുമരകം എം.എൻ.നാരായണമേനവൻ, വരകപ്പിള്ളി കേശവപ്പിള്ള മുതലായ നായർ പ്രമാണികൾ നിവർത്തന സമുദായാംഗങ്ങളുടെ പിന്തുണയോടു കൂടി വടക്കൻ തിരുവിതാംകൂറിലെ ചില നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളായി പ്രത്യക്ഷപ്പെട്ടു. അവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ചങ്ങനാശേരി തീവ്രമായ ശ്രമങ്ങൾ ചെയ്യുകയുണ്ടായി നായർ താല്പര്യങ്ങളുടെ 'ഇരുമ്പുസോഫയായ' സർവ്വീസ് സൊസൈറ്റിയുടെ ഭാരവാഹികളിൽ ഒരാളായ മി.കൈനിക്കര പത്മനാഭപിള്ള, മി. മന്ദത്തു പത്മനാഭപിള്ളയുടെ ആനുകൂല്യത്തോടു കൂടി നിവർത്തനക്കാരുടെ സ്ഥനാർത്ഥിയായി ചങ്ങനാശേരിയിൽ നിൽക്കുകയും പരമേശ്വര്വൻപിള്ളയുടെ ഉപദേശം സ്വീകരിച്ചു സ്ഥനാർത്ഥിത്വത്തിൽനിന്നും പിൻവലിഞ്ഞുകൊള്ളാമെന്നും സമ്മതിച്ചതിനുശേഷവും വീണ്ടും തിരെഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു ന്യായാസനത്തിൽ നിന്നുപുറത്തു വന്ന ചങ്ങനാശേരി പെൻഷ്യൻജീവിതത്തിന്റെ ഏകാന്തതയിൽ അന്തർദ്ധാനം ചെയ്യുവാൻ ഒരുങ്ങിയില്ല. ചങ്ങനാശേരിയുടെ പൊതുകാര്യജിവിതമവസാനിച്ചിരിക്കുന്നു എന്നും അദ്ദേഹത്തിനുണ്ടായിരുന്ന ജനസമ്മിതി നാമവശേഷമായിപ്പോയെന്നും ഉദ്യോഗ സ്വീകരണവേളയിൽ മുറവിളികൂട്ടിയ വിമശകന്മാർക്കും ശത്രുസംഘങ്ങൾക്കും പരിഭ്രമ ജനകമായ മറ്റൊരു വിസ്മയം അദ്ദേഹം കരുതിവച്ചിരുന്നു. ൧൧0൮ മീനം ൧൫ -ാനു ചങ്ങനാശേരി ഉദ്യോഗത്തിൽ നിന്നു വിരമിക്കുന്നതു സംബന്ധിച്ചുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/388&oldid=157533" എന്ന താളിൽനിന്ന് ശേഖരിച്ചത്