ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

385 ഒരു പ്രസ്താവന പുറപ്പെടുവിച്ചു. നിവർത്തനകക്ഷിയുടെ അവകാശവൈദങ്ങളോടു തനിക്കുള്ള അനുഭവം ചങ്ങനാശേരി ഈ പ്രസ്താവനയിൽ പ്രകടമാക്കി എങ്കിലും, അവരുടെ പ്രക്ഷോഭണപരിപാടിയുടെ വിവിധ ഘട്ടങ്ങളെ അദ്ദേഹം അപലപിച്ചു. നിയമസഭകളോടു നിസ്സഹകരണമനുഷ്ഠിക്കുന്നതിൽ അവ്യവസ്ഥാപിതമായി യാതൊന്നുംതന്നെയില്ലെങ്കിലും, അതിലേയ്ക്കുള്ള കാരണങ്ങൾ ഉണ്ടായിട്ടില്ലെന്നു് അദ്ദേഹം സമർത്ഥിച്ചു.. നിവത്തനകക്ഷി അവരുടെ നിയോജകമണ്ഡലങ്ങളിൽനിന്നു് ഇതരസമുദായാംഗങ്ങളെ തിരഞ്ഞടുക്കുവാൻ സ്വീകരിച്ച നടപടികളേയും അധീശഗവമ്മേൻറിനു മെമ്മോറിയൽ അയച്ചതിൽ പ്രദർശിപ്പിച്ചതിൽ അനൌചിത്യത്തേയും അദ്ദേഹം അധിക്ഷേപിച്ചു. അതോടുകൂടിത്തന്നെ തിരുവനന്തപുരത്തെ സംയുക്തനായർ സമ്മേളനത്തിന്റെ നടപടികളേയും അദ്ദേഹം രൂക്ഷമായി വിമശിക്കാതിരുന്നില്ല. നിവത്തനകക്ഷി നായർസമുദായം സഹായകരമല്ലാത്ത ഒരു നില സ്വീകരിച്ചിരുന്നതിനേയും, അദ്ദേഹം കുറ്റപ്പെചുത്തി. ഗവമ്മെന്റിന്റെ നിലയേയും അദ്ദേഹം നിരൂപിക്കാതിരുന്നില്ല . നിവത്തനകക്ഷി അവ്യവ്യസ്ഥാപിതമായമാഗ്ഗങ്ങളൊന്നും തന്നെ സ്വീകരിച്ചിരുന്നില്ലത്തതിനാൽ , പൌരസഞ്ചയത്തിന്റെ പ്രാഥമീകാവകാശങ്ങളിൽ കൈവയ്ക്കവാൻ ഗവമ്മെന്റ് ഒരുമ്പെട്ടതിനെ അദ്ദേഹം പ്രതികൂലിച്ചു . ഈ വിഷമപ്രശ്നങ്ങൾക്കു പരിഹാരമാഗ്ഗങ്ങൾ കണ്ടുപിക്കുവാൻ വിപുലമായ ഒരന്വേഷണം നടത്തേണ്ടതിന്റ ആവശ്യകതയെപ്പറ്റി അദ്ദേഹം പ്രതിപാദിച്ചു . അവസാനമായി വർഗ്ഗീയാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുവാൻ വേണ്ടി ചിലവഴിക്കുന്ന പ്രയത്നത്തിലൊരംശം ഭരണഘടന നവീകരിക്കുവാൻ വേണ്ടിയുള്ള പ്രക്ഷോഭണത്തിനു ചിലവഴിച്ചിരുന്നു എങ്കിൽ അത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗമായിരുന്നേനേ എന്നദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.

ഈപ്രസ്താവന ഇരുപക്ഷത്തൂനിന്നുമുള്ള ശക്തിയായ പ്രതിഷേധങ്ങൾക്കും ആക്ഷേപങ്ങൾക്കും കാരണമാക്കിയെന്നുള്ളതുതന്നെ അതിലന്തർഭവിക്കുന്ന നീതിബോധത്തെ വെളിപ്പെടുത്തൂന്നുണ്ട് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/400&oldid=157545" എന്ന താളിൽനിന്ന് ശേഖരിച്ചത്