ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

399

ണ്ടാണ് ? സർക്കാരിന്റെ പ്രതിബന്ധമാണെന്നുത്തരം പറയുമായിരിക്കാം . എന്നാൽ സർക്കാരിന്റെ അധീനതയിലുള്ള പോലെ നിരവധി ക്ഷേത്രങ്ങൾ നായന്മാരുടെ കീഴിലുണ്ട്. ഇവയിലൊന്നുംതന്നെ പ്രവേശനം ഇതുവരെ കൊടുക്കാത്തതിന്റെ അർത്ഥമെന്തു? നായന്മാർ ആത്മാർത്ഥമായി ക്ഷേത്രപ്രവേശനത്തിനനുകൂലികളാണെങ്കിൽ ഇതിന്റെ അർത്ഥമെന്താണ് ?അതുപോലെ തന്നെ പല ഈഴവരും നിയമസമിതികളിൽ പ്രവേശിക്കുന്നതിനാഗ്രഹിച്ചിരുന്നെങ്കിലും അവരെ ആരയെങ്കിലും തിരഞ്ഞെടുക്കുന്നതിനു നായന്മാർ ഒരിക്കലെങ്കിലും സഹായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ സംയുക്തരാഷ്ടീയസഭയിൽ‌ ചേർന്നു പ്രക്ഷോഭണം നടത്തി അവരുടെ അവകാശസ്ഥാപനം ചെയ്തതു തെറ്റാണെന്നെങ്ങിനെ പറയാം. മറ്റു സമുദായക്കാർ നായന്മാരെ കലശലമായി ശകാരിക്കുന്നുണ്ടെന്നു മറ്റൊരു പരാതിയുണ്ട്. ഞാൻ ഇയ്യിടെ നമ്മുടെ പത്രങ്ങൾ എല്ലാം വായിക്കാത്തതുകൊണ്ടു ആരാണു കൂടുതൽ കുറ്റക്കാർ എന്നു തീർച്ചപ്പെടുത്തുവാൻ നിവൃത്തിയില്ലെങ്കിലും അറിവിൽപെട്ടിടത്തോളം ഇരുകക്ഷികളും ഇതിൽ നിരപരാധികളല്ല എന്നാണു തോന്നിയിട്ടുള്ളത്. ഇരുകൈകളും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവുകയുള്ളു. എന്നതു പോലെ അന്യോന്യ ശകാരം കൊണ്ടു മാത്രമേ വിദ്വേഷമുണ്ടാകയുള്ളു. രാഷ്ടീയകാര്യങ്ങളിൽ കൂടുതൽ പ്രാബല്യമുണ്ടെന്നു സംശയിക്കപ്പെടുന്ന സമുദായങ്ങളെപ്പറ്റി മറ്റു സമുദായങ്ങൾക്ക് അസൂയയും തെറ്റിദ്ധാരണകളുമുണ്ടാകുന്നതും അതാലോചനക്കുറവുകൊണ്ടു ശകാരമാകുന്നതും സാധാരണമാണ് . മലയാളിസഭക്കാർ തിരുവിതാംകൂറിലും ജസ്റ്റിസ് കക്ഷി മദ്രാസിലും ഈ തെറ്റു പ്രവർത്തിച്ചിട്ടുള്ളതും പ്രവർത്തിച്ചുവരുന്നതുമായി നമുക്കറിയാം . അതൊരു വലിയ കാര്യമായിക്കരുതി എതിരു പ്രവർത്തിക്കയല്ല ചെയ്യേണ്ടതെന്നുള്ളത് ബ്രാഹ്മണരിൽ നിന്നും പഠിക്കേണ്ടതാണ് . ഇതു വ്യക്തിപരമായും ശരിയായ ഒരു തത്വമാണ്. സാമുദായികരംഗങ്ങളിൽനിന്നു കുറച്ചുകാലമായി പിൻ വാങ്ങിനിന്നിരുന്ന ചങ്ങനാശേരിയുടെ അദ്ധ്യക്ഷപ്രസംഗം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/414&oldid=157559" എന്ന താളിൽനിന്ന് ശേഖരിച്ചത്