ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

400

കേൾക്കുവാനുള്ള ജിജ്ഞാസയോടു കൂടി അനേകം നായന്മാർ പുഴവാതുക്ഷേത്രവളപ്പിൽ തിങ്ങിക്കൂടി നിൽക്കുന്നുണ്ടായിരുന്നു. അധ്യക്ഷപീഠത്തിനഭിമുഖമായി മുൻഭാഗത്തുനിരത്തിയിട്ടിരിരുന്ന കസാലകളിൽ മി. മന്ദത്തു പത്മനാഭപിള്ളയും അദ്ദേഹത്തിന്റെ സഹസേനാനികളും ഇരുന്നിരുന്നു. പ്രസംഗിക്കുവാൻ ചങ്ങനാശ്ശേരി സ്വസ്ഥാനത്തെഴുന്നേറ്റുനിന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തു പ്രത്യക്ഷപ്പെട്ട നിശ്ചയദാർഢ്യവും ഉറപ്പും വളരെ അത്ഥഗർഭമായിരുന്നു. ഒരുകാലത്തുതന്റെ സഹപ്രവത്തകൻമാരും ആത്മമിത്രങ്ങളുമായിരുന്ന വർഗീയനേതാക്കന്മാരുടെ മുഖത്തു നിർന്നിമേഷനായി നോക്കിക്കൊണ്ട് അദ്ദേഹം തന്റെ പ്രസംഗമാരംഭിച്ചു . പടിപടിയായി അദ്ദേഹം തന്റെ ആശയങ്ങൾ അടുക്കി അപ്രതിരോധ്യമായ വാദമുഖങ്ങൾ ഒന്നൊന്നായി വിശദീകരിച്ചുതുടങ്ങിയതോടുകൂടി ആ സമ്മേളനപ്പന്തലിലെങ്ങും ജിജ്ഞാസയും ഉൽകണ്ഠയും നിറഞ്ഞ ഒരു നിശ്ചലത വ്യാപിച്ചു. ശ്രോതാക്കളുടെ മുഖം ഗാഢമായ ആലോചനകൊണ്ടു ഗൌരവപൂർണ്ണമായിതീരുന്നതദ്ദേഹം കണ്ടു. സർവീസ് സൊസൈറ്റിയുടെ ജനറൽസിക്രട്ടറിയുടെ മുഖത്തു് അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഇരുളടഞ്ഞ ഭാവഭേദങ്ങൾ അദ്ദേഹം ദശിച്ചു. ചങ്ങനാശ്ശേരി പ്രസംഗമവസാനിപ്പിച്ചു സ്വസ്ഥാനത്തിരിക്കുന്നതുവരെ ഒരു മൊട്ടുസൂചി നിലംപതിക്കുന്ന ശബ്ദം പോലും വ്യക്തമായിക്കേൾക്കുവാൻ കഴിയത്തക്കവണ്ണം ആ പന്തലിലെ രംഗം അത്ര വളരെ നിശബ്ദമായിരുന്നു . നിവത്തനപ്രക്ഷോഭണവും എതിർപ്രക്ഷോഭണവും ഏതൽജന്യങ്ങളായ അഭിപ്രായവൈരുദ്ധ്യങ്ങളും അനാരോഗ്യകരങ്ങളായ വാദപ്രതിവാദങ്ങളും കൊണ്ടു നിറഞ്ഞിരുന്ന അന്നത്തേ അന്തരീക്ഷത്തിൽ ചങ്ങനാശ്ശേരിയുടെ ധീരവും സ്വതന്ത്രവുമായ അഭിപ്രായപ്രകടനം അപരാധബോധമുള്ള കേന്ദ്രങ്ങളിൽ അതികഠിനമായ ഹൃദയവേദനയ്ക്കും വൈരാഗ്യബുദ്ധിക്കും ഇടനൽകിയതിൽ ആശ്ചയ്യപ്പെടുവാനൊന്നുമില്ലല്ലോ. ആത്മാർത്ഥമായ ഒരു ഹൃദയപരിശോധന നടത്തി ചങ്ങനാശ്ശേരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതങ്ങളാണോ എന്നു ചർച്ചചെയ്യേണ്ടതിനു പകരം അദ്ദേഹത്തെ സമുദായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/415&oldid=157560" എന്ന താളിൽനിന്ന് ശേഖരിച്ചത്