ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

404

ചങ്ങനാശേരി പരമേശ്വരൻപിള്ള പുഴവാതൂ സമ്മേളനത്തിൽ ധിക്കാരപൂർവ്വം ചെയ്തിട്ടുള്ള കൃത്രിമവും അടിസ്ഥാനരഹിതവുമായ അധിക്ഷേപപ്രസ്താവനകളോടുള്ള വെറുപ്പിനെ പ്രക്യാപനം ചെയ്മം, നായർസമുദായതാല്പര്യങ്ങളെ ഹനിക്കുന്നതിനു നിരന്തരം പ്രവർത്തിക്കുന്ന വിപരീതശക്തികളോടു ചങ്ങനാശേരിചേർന്നിരിക്കുന്നു എന്നപല കാരണങ്ങളാലും അനുമാനിക്കേണ്ടിയിരിക്കുന്നതിനാൽ, നായർസമുദായത്തെ സ്പർശിക്കുന്ന കാര്യങ്ങളിൽഅദ്ദേഹത്തിന്റെ പ്രസ്ഥാവനകൾ നായർ സമുദായത്തിലെ ഒരു വ്യക്തിയുടെ അഭിപ്രായങ്ങളായിപ്പോലും ഗണിക്കാൻ പാടില്ലെന്നു അഭിപ്രായപ്പെട്ടും കൊണ്ടുള്ള ഒരുപ്രമേയനാണ് അന്ന്പ്രധാനമായി ആസമ്മേളനത്തിൽ പാസാക്കിയത്. ഈപ്രമേയം അവതരിപ്പിച്ചതു ശ്രീ.പട്ടം താനുപിള്ളയായിരുന്നു. ശ്രീ.പട്ടം താനുപിള്ളയുടെ പ്രസംഗത്തെപ്പറ്റി ശ്രീ.ജി.രാമചന്ദ്രന്റെപ്രസ്താവനയിങ്ങനെ തുടരുന്നു;- എനിക്കദ്ദേഹത്തോട്[പട്ടം താനുപിള്ളയോട് ]വളരെ ബഹുമാനമുണ്ട് അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഹാജറാക്കിയതുപോലുള്ള ഒരുപ്രമേയത്തിന്റെ പ്രയോക്താവാകുവാൻ അദ്ദേഹം സമ്മതിച്ചതിൽ എനിക്കളവറ്റ ഖേദമുള്ളത്. യോഗ്യന്മാരായ പൊതുകാര്യ പിരസക്തന്മാരുൾപ്പെട്ടയാതൊരുയോഗത്തിലും പാസാക്കാൻ കൊള്ളരുതാത്ത രീതിയിലായിരുന്നു അന്നത്തെ പ്രമേയത്തിന്റെ ഭാഷ. ആ അസാമാന്യമായ സാമർത്യം പ്രദർശിപ്പിച്ചു എന്നു ഞാനും സമ്മതിക്കാം തുറന്ന മനസ്സോടുകൂടിയ നിഷ്ക്കളങ്കനായ ഒരു പൊതു ജനസേവകനായിട്ടാണു മി. പട്ടണത്തിനെ ഞാൻ അറിഞ്ഞിട്ടുള്ളത്. പക്ഷേ അദ്ദേഹം ഒരു സാധാരണ നയകോവിദനും കൂടിയാണെന്നു ആയോഗത്തിൽ വച്ചേ ഞാൻ മനശ്ശിലാക്കിയുള്ളൂ. ഓരോ വാക്കും അദ്ദേഹം സൂക്ഷിച്ചുതന്നെയാണു പ്രയോഗിച്ചത്. വാക്കും ആശയവും അദ്ദേഹത്തിന്റെ ഉദ്ദേശത്തിനും സദസ്സിൽ ഭൂരിപക്ഷത്തിന്റെയും അഭിലാഷത്തിനുമായി കൂട്ടിയിണക്കി എത്രയും സമർത്ഥമായി അദ്ദേഹം പ്രസം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/419&oldid=157564" എന്ന താളിൽനിന്ന് ശേഖരിച്ചത്