ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

406 ഹത്തെ ക്രൈസ്തവനേതാവായ മി.ടി.എം വർഗ്ഗീസിന്റെ ചൂണ്ടയിൽപെട്ട ഒരു തടിച്ച മത്സ്യമായി ചിത്രീകരിക്കയും ചെയ്ത കാലത്ത് അദ്ദേഹത്തിന്റെ ത്യാഗമോഹനമായ പൊതുകാര്യജീവിതത്തിലെ തീരാക്കളങ്കമായ കുന്നുകുഴിസമ്മേലനത്തിലെ ക്ഷോഭപ്രകടനത്തെക്കുറിച്ച് അദ്ദേഹം ഹൃദയപൂർവം പശ്ചാത്തപിച്ചിരിക്കണം.കുന്നുകുഴിയോഗത്തിനുശേഷവും മി. മന്ദത്തു പത്മനാഭപിള്ളയുടെ വൈരാഗ്യബുദ്ധി ശമിച്ചില്ല. ചങ്ങനാശേരിയെ തവിടു പൊടിയാക്കുവാൻ നൂതനമാർഗ്ഗങ്ങൾ അദ്ദേഹം ആരാഞ്ഞുനടക്കയായി. നായസർവ്വീസ് സൊസൈറ്റിയുടെയും അതിന്റെ കീഴിലുള്ള കരയോഗങ്ങളോയും തന്റെ വൈരനിയ്യാതത്തിനുള്ള ആയുധങ്ങളായി വിനിയോഗിക്കുവാൻ അദ്ദേഹം നിശ്ചയിച്ചു.സർവീസ് സൊസൈറ്റിയുടെ ദുർബലപ്പെട്ടുപോയ കൌൺസിലിന്റെ ഒരു യോഗം ഒരബലയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുക്കൂട്ടി, ചിരകാലം ആസ്ഥാപനത്തിന്റെ പ്രസിഡന്റും, അതിന്റെ സർവതോമുഖമായ പുരോഗതിക്കും സ്വാധീനബല

ത്തിനും ശ്രേയസ്സിനും ഹേതുഭ്രതനും ആയിരുന്ന ചങ്ങനാശ്ശേരി, സ്വാഭിപ്രായപ്രകടനമാകുന്ന മഹാപരാധത്തിനു ശിക്ഷയെന്നവണ്ണം ൧൫- ദിവസത്തിനകം ക്ഷമായാചനം ചെയ്യാത്തപക്ഷം സൊസൈറ്റിയിൽനിന്ന് അദ്ദേഹത്തെ ബഹിഷ്ക്കരിക്കുവാൻ വേണ്ട നടപടികൾ നടത്തേണ്ടതാണെന്ന് ഒരു പ്രമേയം പാസാക്കി. എന്നാൽ ആനിശ്ചയത്തെപ്പറ്റിയോ, അതു നടപ്പിൽ വരുത്തുവാനുള്ള പ്രായോഗിക വൈഷമ്യങ്ങളെപ്പറ്റിയോ, ആവേശബാധിതനും സംഘടനാനിയമങ്ങളുടെ കുഴങ്ങിയ സ്വഭാവത്തെപ്പറ്റി പരിജ്ഞാനമില്ലാത്തയാളും ആയ ആ ക്ഷുഭിതചിത്തൻ അന്ന് ചിന്തിച്ചിരിക്കാനിടയില്ല. ൧൫- ദിവസങ്ങളല്ല മാസങ്ങൾതന്നെ പലതു കഴിഞ്ഞിട്ടും ചങ്ങനാശേരി പശ്ചാത്തപിക്കയോ ക്ഷമായാചനം ചെയ്യുകയോ ഉണ്ടായില്ല. കൌൺസിൽ നിശ്ചയത്തിന്റെ പകർപ്പ് ചങ്ങനാശേരിവീട്ടിലെ ചവറ്റുകുട്ടയിൽ അപ്രത്യക്ഷമാക്കുകയും ചെയ്തു. പ്രമേയെ നടപ്പിൽ വരുത്തുവാൻ സൊസൈറ്റി അംഗങ്ങളുടെ പിന്തുണ സമ്പാതിക്കുവാൻപോലും മി. മന്ദത്തിനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/421&oldid=157566" എന്ന താളിൽനിന്ന് ശേഖരിച്ചത്