ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

409 കാര്യജീവിതത്തിന്റെ ഉപരിതലത്തിലേക്കുയത്തുകയാണു ചെയ്തതത് . മരണംവരെ ആ പ്രശസ്തി അദ്ദേഹം വച്ചുസൂക്ഷിക്കുകയും ചെയ്തു എന്നാൽ തലേന്നാൾവരെ ചങ്ങനാശേറിയുടെ സതുതിപാഠകനും , അദ്ദേഹത്തിന്റെ സാമുദായിക പ്രവർത്തനങ്ങളുടെ സർവ്വവിധമായ ഗുണഫലങ്ങളും ഉപഭോഗിക്കുന്ന സ്ഥാപനത്തിന്റെ ജനറൽസെക്രട്ടറിയുമായ മി. മന്ദമായിരുന്നു ചങ്ങനാശേരിയെ ഏറ്റവും നിശിതമായ രീതിയിൽ വിമർശിച്ചുകൊണ്ടിരുന്നതെന്നാലോചിക്കുമ്പോൾ കൃതഘ്നതേ നിന്റെ പേരെന്താണ് എന്നു ചോദിക്കുവാൻ വല്ല വരും പ്രേരിതരായിത്തീരുമെങ്കിൽ അതിലാശ്ചര്യപ്പെടുവാനില്ല. നിരൂപണങ്ങളും, പ്രതിഷേധങ്ങളും, പ്രകടനങ്ങളും ഒട്ടൊന്നു നിലച്ച് അന്തരീക്ഷം ശാന്തമായപ്പോൾ ചങ്ങനാശേരി തന്റെപേരിൽ ആരോപിതങ്ങളായിരുന്ന അപരാധങ്ങളെപ്പറ്റി പരസ്യമായ ഒരുപ്രസ്താവന പുറപ്പെടുവിക്കുവാൻ നിശ്ചയിച്ചു. അതീർഘവും , ശ്രദ്ധേയവും, അത്യന്തം രസകരവുമായ ഒരു പ്രമാണിയായിരുന്നു അത്. പ്രതിഷേധങ്ങളെപ്പറ്റി അദ്ദേഹം ആ പ്രസ്താവനയിൽ പറഞ്ഞിരുന്നതിങ്ങനെയാണ്. നായർസമുദായത്തിന്റെ ഒരു വിനീത സേവകനെന്നല്ലാതെ ഒരു നായകനാണെന്നുള്ള അഭിമാനം എനിക്കൊരിക്കലുമുണ്ടായിട്ടില്ല. സേവകന്റെ നിലയിൽ നിന്നുതന്നേയും ഞാൻ ഒഴിഞ്ഞുകഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു വർഷത്തിനു മേലായി. എന്നിട്ടും എന്റെ അഭിപ്രായങ്ങളേയും നേതൃത്വത്തെയും പരസ്യമായി പ്രതിഷേതികേണ്ട ആവശ്യം ശത്രുകൾക്കു തോന്നിയതുകൊണ്ടുതന്നെ ​എനിക്ക് എന്തോ അനിഷേധ്യമായ പ്രാബല്യം സമുദായത്തിലുണ്ടയിരുന്നതായും, ഞാൻ പിന്മാറിയതിന് ശേഷവും അതെന്നെ വിട്ടുപിരിയാതെ പിന്തുടരുന്നതായും, അവർ സമ്മതിക്കുന്നതായിക്കാണുന്നതിൽ

ഞാൻ സന്തോഷിക്കുന്നു. അങ്ങിനെ വല്ല സ്ഥാനവും പരമാർത്ഥത്തിലെക്കിന്നുണ്ടങ്കിൽ അത് ഇന്നത്തെ എതൃപക്ഷക്കാരാരും നൽകിയിച്ചുള്ളതെല്ലെന്നും , അവരുടെ സകല ക്ഷുദ്രപ്രയോഗങ്ങളേയും അതിലംഘിച്ചു ഞാൻ ചെയ്ത അനവധി വർഷത്തെ സമുദായസേവനത്തിന്റെ ഫലമായി അപേക്ഷകൂടാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/424&oldid=157569" എന്ന താളിൽനിന്ന് ശേഖരിച്ചത്